തിരുവല്ല: ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ച് ക്രിസ്തുശില്‍പം. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ ക്രിസ്തു ശിലപ്ത്തിനാണ് റെക്കോര്‍ഡ് ലഭിച്ചത്.
ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഫെബ്രുവരി 10 ന് നടത്തും. കുറ്റപ്പുഴ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്‍റെ ഉള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുശില്‍പമാണിത്.
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷനായ മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പൊലീത്തയുടെ ആശയമായിരുന്നു ക്രിസ്തു ശില്‍പ്പം.
2014 ഡിസംബര്‍ 1നാണ് 368 സെ.മി ഉയരവും 2400 കിലോ ഭാരവും 55 മി.മീ ഘനവുമുള്ള ക്രിസ്തുശില്‍പ്പം സ്ഥാപിച്ചത്. മൂന്ന് ഘട്ടമായി ഒന്നര വര്‍ഷം കൊണ്ടാണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായത്.
ഈ ശില്പത്തിന്‍റെ ശില്പി ചെങ്ങന്നൂര്‍ ബാലകൃഷ്ണന്‍ ആചാരിയാണ്. ചെമ്പ്, വെളുത്തീയം, നാകം എന്നിവ പ്രത്യേക അനുപാദത്തില്‍ ചേര്‍ത്ത് ഉരുക്കിയെടുത്ത ലോഹമാണ് ശില്പത്തിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.
മൂന്ന് ലോഹങ്ങളില്‍ നിര്‍മ്മിച്ച ലോകത്തെ നിലവിലുള്ള ഏറ്റവും വലിയ ക്രിസ്തു ശില്‍പ്പമാണിത്.
സര്‍ട്ടിഫിക്കറ്റും അംഗീകാരമുദ്രയും ഫെബ്രുവരി 10 ന് അന്താരാഷ്ട്ര ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫ് ബിലീവേഴ്സ് ഈസ്റ്റെണ്‍ ചര്‍ച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ സ്ഥാപകനുമായ മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രോപ്പൊലീത്തക്ക് സമ്മാനിക്കും.
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…
വാഷിംഗ്ടൺ: അന്തരിച്ച വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് മുൻ പ്രഥമ വനിത മെലാനിയ…
സന്തോഷ് പിള്ളൈ (ഡാളസ്) ഡാളസ്: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്. യവന ദേവനായ…
ഡബ്ലിനിൽ നിന്ന് വെറും 30 മിനിറ്റ് ഡ്രൈവ് മാത്രം അകലെയുള്ള ലിയോൺസിലെ ഗ്രാമം , 20 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു…