gnn24x7

ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ച് ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ ക്രിസ്തുശില്‍പം

0
296
gnn24x7

തിരുവല്ല: ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ച് ക്രിസ്തുശില്‍പം. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ ക്രിസ്തു ശിലപ്ത്തിനാണ് റെക്കോര്‍ഡ്‌ ലഭിച്ചത്.

ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഫെബ്രുവരി 10 ന് നടത്തും. കുറ്റപ്പുഴ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്‍റെ ഉള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുശില്‍പമാണിത്. 

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷനായ മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പൊലീത്തയുടെ ആശയമായിരുന്നു ക്രിസ്തു ശില്‍പ്പം.

2014 ഡിസംബര്‍ 1നാണ് 368 സെ.മി ഉയരവും 2400 കിലോ ഭാരവും 55 മി.മീ ഘനവുമുള്ള ക്രിസ്തുശില്‍പ്പം സ്ഥാപിച്ചത്. മൂന്ന് ഘട്ടമായി ഒന്നര വര്‍ഷം കൊണ്ടാണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായത്.

ഈ ശില്പത്തിന്‍റെ ശില്പി ചെങ്ങന്നൂര്‍ ബാലകൃഷ്ണന്‍ ആചാരിയാണ്. ചെമ്പ്, വെളുത്തീയം, നാകം എന്നിവ പ്രത്യേക അനുപാദത്തില്‍ ചേര്‍ത്ത് ഉരുക്കിയെടുത്ത ലോഹമാണ് ശില്പത്തിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. 

മൂന്ന് ലോഹങ്ങളില്‍ നിര്‍മ്മിച്ച ലോകത്തെ നിലവിലുള്ള ഏറ്റവും വലിയ ക്രിസ്തു ശില്‍പ്പമാണിത്.  

സര്‍ട്ടിഫിക്കറ്റും അംഗീകാരമുദ്രയും ഫെബ്രുവരി 10 ന് അന്താരാഷ്ട്ര ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫ് ബിലീവേഴ്സ് ഈസ്റ്റെണ്‍ ചര്‍ച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ സ്ഥാപകനുമായ മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രോപ്പൊലീത്തക്ക് സമ്മാനിക്കും. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here