Travel

ദുബായ് യാത്രയ്ക്ക് 72 മണിക്കൂറിനിടെ നടത്തിയ കോവിഡ് നെഗറ്റീവ് രേഖ നിര്‍ബന്ധം

ദുബായ്: കോവിഡ് വാക്‌സിനേഷന്‍ ലോകത്ത് ആരംഭിച്ചുവെങ്കിലും ഇപ്പോഴും കോവിഡ് വ്യാപനം പലയിടത്തും രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദുബായിലേക്ക് വരുന്ന യാത്രക്കാരുടെ കോവിഡ് മാനദണ്ഡങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഇതുപ്രകാരം 72 മണിക്കൂര്‍ മുന്‍പ് നടത്തിയ ആര്‍.ടി.പി.സി.ആര്‍ കോവിഡ് ടെസ്റ്റ് റിസള്‍ട്ട് നിര്‍ബന്ധമാക്കി.

മുന്‍പ് 96 മണിക്കൂര്‍ മുന്‍പത്തെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് മതിയായിരുന്നു. എന്നാല്‍ അത് 72 മണിക്കൂറാക്കി ചുരുക്കി. യാത്രികര്‍ നെഗറ്റീവ് ആയതിന്റെ റിസള്‍ട്ട് അംഗീകൃത ഹോസ്പിറ്റല്‍, ലാബുകള്‍ എന്നിവയില്‍ നിന്നും ലഭ്യമായതിന്റെ ഇംഗ്ലീഷ് / അറബി രേഖസഹിതമാവണം യാത്രയ്ക്ക് എത്തേണ്ടത്. അതേസമയം ചിലര്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും എസ്.എം.എസുമായും യാത്ര ചെയ്യാന്‍ വരുന്നുണ്ട്. അത് മതിയാവില്ലെന്ന് പ്രത്യേകം അധികൃതര്‍ പറയുന്നുണ്ട്.

അതേ സമയം കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മറ്റും നല്‍കുന്ന അല്‍-ഹൊസ്ന്‍ ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണമെന്നും അധികൃതര്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Newsdesk

Recent Posts

OpenAIയുടെ EU ആസ്ഥാനം ഡബ്ലിനിൽ; 250 പുതിയ തൊഴിലവസരങ്ങൾ

ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…

17 hours ago

വാടക പുനർനിശ്ചയിക്കാൻ ‘നിർബന്ധിത ഒഴിപ്പിക്കൽ’ തന്ത്രം; അയർലണ്ടിൽ ഭൂവുടമകൾക്കെതിരെ ഗുരുതര ആരോപണം

അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…

20 hours ago

രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്ക്?? തീരുമാനം വ്യക്തമാക്കി സിജെപി

ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…

1 day ago

പ്രഥമദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ 11ന്

11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…

2 days ago

അയർലണ്ടിൽ ജിപി സേവനം പ്രതിസന്ധിയിൽ; നിയമനം വർധിപ്പിക്കാൻ നീക്കം

അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…

3 days ago

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…

3 days ago