Travel

ഈ അവധിക്കാലം ആഘോഷിക്കാൻ ഇതിലും മികച്ച സ്ഥലമില്ല.. വിസ്മയ ലോകമൊരുക്കി വാഗമൺ FOGGY KNOLLS.

ഏതൊരു അവധിക്കാലത്തെയും പ്രധാന ചർച്ചയാണ് എവിടേക്ക് യാത്ര പോകണം എന്ന്. കോവിഡ് പിടിയിലമർന്ന കഴിഞ്ഞ രണ്ടു വർഷങ്ങളിലും നമുക്ക് നഷ്ടമായത് ഇത്തരം യാത്രകളും അവയുടെ ഓർമ്മകളുമാണ്. നമ്മുടെ ജീവിതം സാധാരണ ഗതിയിലേക്ക് മാറുന്ന ഇപ്പോൾ നിങ്ങൾ ഒരു യാത്രയ്ക്ക് ഒരുങ്ങുന്നുണ്ടോ.. എങ്കിൽ വിസ്മയവും വിനോദവും ഒരുക്കി നിങ്ങളെ സ്വാഗതം ചെയ്യുകയാണ് വാഗമൺ FOGGY KNOLLS RESORTS.

വെറുതെ ഒരു ദിവസം താമസിക്കാൻ മാത്രമല്ലല്ലോ നമ്മൾ റിസോർട്ടുകളിലേക്ക് ചെല്ലുന്നത്. നമ്മുടെ യാത്രകൾ പൂർണ സംതൃപ്തിയിൽ ആസ്വദിക്കണമെങ്കിൽ തിരഞ്ഞെടുക്കുന്ന റിസോർട്ടുകൾ മികച്ച നിലവാരമുള്ളതാക്കണം.ആ അവസരമാണ് Foggy Knolls നിങ്ങൾക്കായി ഒരുക്കുന്നത്.

കാട് കാണും മുൻപേ ‘ഗുഹയിൽ ‘ ഒളിക്കാം..

Foggy Knolls റിസോർട്ടിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് അവിടുത്തെ Cave (ഗുഹ)റൂമുകൾ. മലയുടെ ചരിവിലുള്ള ഒരു കൂറ്റൻ പാറയിൽ കൊത്തിയെടുത്തതാണ് ഈ ‘ഗുഹാമുറികൾ’. അവയ്ക്കുള്ളിൽ ഒരുക്കിയിക്കുന്നതോ.. മറ്റൊരു വിസ്മയ ലോകം.

എല്ലാ മുറികളും അത്യാധുനിക സൗകര്യങ്ങളോടെയാണ് നിർമിച്ചിരിക്കുന്നത്. ഒരു ഗുഹയിൽ കഴിയുന്ന പ്രതീതി ഉളവാക്കുന്ന രീതിയിലാണ് ഓരോ നിർമിതിയും. ഓരോ മുറികളും പ്രത്യേക ആശയങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. കല്ലിൽ കൊതിയെടുത്ത മുറികളോടൊപ്പം ആഡംബര താമസ സൗകര്യങ്ങളോടെയുള്ള മുറികളും ഇരു നിലകളിലായി ഒരുക്കിയിരിക്കുന്നുണ്ട്.

പുരാണം, ചരിത്രം, കലാരൂപങ്ങൾ, ലോക നിർമിതികൾ എന്നിങ്ങനെ നിരവധി ശിൽപങ്ങളും കൊതുപ്പണികളും ചേർന്നാണ് ഇന്റീരിയറിൽ അലങ്കരിച്ചിരിക്കുന്നത്. കണ്ണിനും മനസ്സിനും കുളിർമ പകർന്നു വ്യത്യസ്ത അനുഭവമാണ് ഈ മുറികൾ സന്ദർഷകർക്ക് നൽകുന്നത്.Cave room, Family room, Deluxe room എന്നിങ്ങാനെയാണ് ഗുഹ മുറികൾ സജ്ജീകരിച്ചിരിക്കുന്നത്.

ചൈനയിൽ മാത്രമല്ല ഇവിടെയുമുണ്ട് ‘ ഗ്ലാസ്‌ ഫ്ലോർ’

റിസോർട്ടിന്റെ മറ്റൊരു ആകർഷണമാണ് ഗ്ലാസ്‌ കൊണ്ട് നിർമ്മിച്ച വ്യൂ പോയിന്റ്. എല്ലാ നിലകളിലും ഇത്തരത്തിൽ ഗ്ലാസിൽ പണിത വ്യൂ പോയിന്റുകൾ ഉണ്ട്. അല്പം ഭയവും അത്ഭുതവും ചേർന്നൊരുക്കുന്ന ആവിശ്മരണീയ കാഴ്ചയാണ് ഈ ഗ്ലാസ്‌ ഫ്ലോർ പോയ്ന്റ്സ് നമുക്ക് നൽകുന്നത്. ഒരു തവണയെങ്കിലും നമ്മൾ ഇത്തരം കണ്ണാടി പാലങ്ങളിൽ കയറാൻ ആഗ്രഹിച്ചിട്ടില്ലേ.. പൂർണമായി ഒരു പാലം ഇല്ലെങ്കിലും നമ്മുടെ ആഗ്രഹം സഫലമാക്കാൻ ഇവിടെ എത്തിയാൽ കഴിയും.

സിനിമയും കാണാം പോന്നോള്ളൂ..

സന്ദർഷകർക്ക് വിനോദത്തിനായി നിരവധി തയ്യാറെടുപ്പുകൾ ഇവിടെയുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും വിശാലമായ പ്ലേ ഏരിയ റിസോർട്ടിൽ ഉണ്ട്. മറ്റൊരു പ്രത്യേകതയാണ് റിസോർട്ട് തിയേറ്റർ. ഒരു മൾട്ടിപ്ലക്സ് നിലവാരത്തിൽ ഒരുക്കിയിരിക്കുന്ന തീയേറ്റർ മികച്ച ദൃശ്യാനുഭവം നൽകുന്നതാണ്.

എന്തെല്ലാമാണ് മറ്റ് പ്രത്യേകതകൾ..

വാഗമൺ വഴിക്കടവിലാണ് FOGGY KNOLLS റിസോർട്ട് സ്ഥിതി ചെയ്യുന്നത്. 2BH വില്ലകൾ, Cave റൂമുകൾ, നോർമൽ റൂമുകൾ, Meadows എന്നിങ്ങനെയാണ് താമസ സൗകര്യങ്ങൾ ഒരുക്കിട്ടിട്ടുള്ളത്. ലക്ഷ്വറി വില്ലകളിൽ ‘ജാക്കുസി വില്ല’യാണ് മുറികളിൽ ഏറ്റവും മുൻപന്തിയിലുള്ളത്. കുട്ടികൾക്കായി പ്രത്യേക ഡോർമെറ്ററി സൗകര്യവും മുറികളിൽ ഉണ്ട്. കൂടാതെ കുട്ടികളെ ഉല്ലസിപ്പിക്കാൻ കുതിരസവാരിയും റിസോർട്ടിൽ ഒരുക്കിയിട്ടുണ്ട്.

റിസോർട്ടിന് തൊട്ടടുത്തായി ഒഴുകുന്ന അരുവിയിൽ കുളിച്ച് ഉല്ലസിച്ച് പ്രകൃതി ഭംഗി ആസ്വദിക്കാം.കൂടാതെ സ്വകാര്യ ക്യാമ്പ് ഫയർ, ബാർബിക്യൂ സൗകര്യങ്ങളും സഞ്ചരികൾക്ക് ലഭ്യമാണ്.

ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ എന്നിങ്ങനെ സന്ദർഷകരുടെ ആവശ്യപ്രകാരം ഭക്ഷണം ലഭ്യമാണ്. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ പറ്റുന്ന ഓപ്പൺ ഫുഡ്‌ ഏരിയയും ഇവിടെയുണ്ട്.

ഫോഗി നോൾസ് റിസോർട്ടിലെ അതിഥികൾക്ക് വാഗമണിലും പരിസരത്തും ട്രക്കിങ്, പാരാഗ്ലൈഡിംഗ്,സൈക്ലിംഗ്, മീൻപിടിത്തം തുടങ്ങിയയും ആസ്വദിക്കാം. റിസോർട്ടിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് തേക്കടി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 97 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ട്രെയിൻ മാർഗമാണ് എത്തുന്നതെങ്കിൽ 63 കിലോമീറ്റർ അകലെയാണ്കോ ട്ടയം റെയിൽവേ സ്റ്റേഷൻ.

കൂടുതൽ വിവരങ്ങൾക്ക്

FOGGY KNOLLS Resort,Near Forest CheckpostVazhikadavu, Vagamon – 685503, Kerala, India.

Mob: +91 75104 39000, 75104 39001

Email :info@foggyknollsresort.com

Website : https://www.foggyknollsresort.com/

FOR ONLINE BOOKING

https://www.foggyknollsresort.com/reservation.html

reservations@foggyknollsresort.com

Newsdesk

Share
Published by
Newsdesk

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

17 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

18 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

22 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

1 day ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago