ബ്രിട്ടനിൽ ട്രെയിനിൽ യാത്രയ്ക്കിടെ അജ്ഞാതരിൽ നിന്ന് കുത്തേറ്റ് നിരവധി യാത്രക്കാർക്ക് പരിക്ക്. യുകെയിലെ കേംബ്രിഡ്ജ് സർവകലാശാല സിറ്റിയിൽ നിന്ന് ഹണ്ടിംഗ്ടണിലേക്ക് പോകുമ്പോഴാണ് ട്രെയിനിൽ യാത്രക്കാർക്ക് നേരെ അതിക്രൂരമായ ആക്രമണം നടന്നത്.സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒൻപത് പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന് ഇരയായ യാത്രക്കാർ ചോരയിൽ കുളിച്ച നിലയിലായിരുന്നു. ഇവരെ ഉടനടി ആശുപത്രിയിൽ പ്രവേശിച്ചു. പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനു പിന്നാലെ ഹണ്ടിംഗ്ടൺ നഗരത്തിലേക്കും ലണ്ടനിലേക്കും പോകുന്ന നോർത്ത് ഈസ്റ്റേൺ റെയിൽവേയിലേക്കും (എൽഎൻഇആർ) പോകുന്ന ട്രെയിനുകൾ തടസപ്പെട്ടതായി അധികൃതർ അറിയിച്ചു. അതേസമയം, പ്രതികൾ യാത്രക്കാരെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
ട്രെയിനിൽ ഒന്നിലധികം പേർക്ക് കുത്തേറ്റതായി ഫോൺകോൾ വരികയായിരുന്നു. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തുകയും ട്രെയിൻ നിന്ന് രണ്ട് പേരെ പിടികൂടുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭയം വേണ്ടെന്നും അടിയന്തിര സേവനങ്ങൾ എപ്പോഴും ലഭ്യമാണെന്നും പോലീസ് പറഞ്ഞു. ഹണ്ടിംഗ്ടണിൽ നടന്ന സംഭവത്തിൽ അഗാധമായി ദുഖം ഉണ്ടെന്ന് യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു. ഈ അവസരത്തിൽ ജനങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അവർ നിർദേശിച്ചു. സംഭവത്തെക്കുറിച്ച് സംശയിക്കുന്ന രണ്ട് പേരെ ഉടൻ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്ന് വരികയാണ്. പുതിയ വിവരങ്ങൾ ലഭിക്കുമ്പോൾ അറിയിക്കുന്നതായിരിക്കും എന്നും അവർ കൂട്ടിച്ചേർത്തു.
ഇത് ഭയാനകമായ സംഭവമാണെന്നും കേംബ്രിഡ്ജ്‌ഷെയറിന്റെയും പീറ്റർബറോയുടെയും മേയറായ പോൾ ബ്രിസ്റ്റോ പറഞ്ഞു. യുകെയിൽ ഈസ്റ്റ് കോസ്റ്റ് മെയിൻലൈൻ സർവീസുകൾ നടത്തുന്ന ലണ്ടൻ നോർത്ത് ഈസ്റ്റേൺ റെയിൽവേ അഥവാ എൽഎൻഇആർ, തങ്ങളുടെ ട്രെയിനുകളിലൊന്നിലാണ് സംഭവം നടന്നതെന്ന് സ്ഥിരീകരിച്ചു, നിലവിൽ ഇവിടേക്ക് യാത്ര ചെയ്യരുതെന്ന് മേയർ അഭ്യർഥിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…