Categories: UK

ബ്രിട്ടീഷ് നടിയായ ഹിലരി ഹീത്ത് കൊവിഡ് ബാധിച്ചു മരിച്ചു

ബ്രിട്ടീഷ് നടിയായ ഹിലരി ഹീത്ത് മരിച്ചു. 74 കാരിയായ നടിയുടെ ആരോഗ്യ നില കൊവിഡ് സ്ഥിരീകരിച്ച ശേഷം മോശമായിരുന്നു. ടെലിവിഷന്‍ സീരീസുകളിലൂടെ അഭിനയ രംഗത്തെത്തിയ നടി 1968 ല്‍ വിച്ച് ഫൈന്‍ഡര്‍ ജെനറല്‍ എന്ന ചിത്രത്തിലൂടെയാണ് ബിഗ്‌സ്‌ക്രീനില്‍ എത്തുന്നത്.

തുടര്‍ന്ന് ദ ബോഡി സ്റ്റീലേര്‍സ്, ദ ഒബ്ലോങ് ബോക്‌സ്, ക്രൈ ഓഫ് ദ ബാന്‍ഷി എന്നീ ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചു. അഭിനയത്തിനു പുറമെ നിര്‍മാണരംഗത്തും ഹിലരി ഹീത്ത് കൈ വെച്ചിരുന്നു.

1995 ല്‍ പുറത്തിറങ്ങിയ ഏന്‍ ഔഫുള്‍ ബിഗ് അഡ്വെന്‍ഞ്ചര്‍, ടെലി ഫിലിമായ ദ വേര്‍സ്റ്റ് വിച്ച് ക്രിമിനല്‍ ലോ, ദ റോമന്‍ സ്രപിംഗ് സ്രപ്രിംഗ് ഓഫ് മിസിസ് സ്റ്റോണ്‍, റെബേക്ക ആന്‍ഡ് ഫ്രഞ്ച്മാന്‍സ് ക്രീക് എന്നീ ടെലിവിഷന്‍ സിരീസുകളുടെ നിര്‍മാണത്തിന്റെ ഭാഗമായി ഹിലരി ഹീത് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999 ല്‍ സ്‌പേസ് എന്ന ടെലിവിഷന്‍ പരമ്പരയിലാണ് ഹിലരി ഹീത് അവസാനമായി അഭിനയിച്ചത്.

ബ്രിട്ടനില്‍ 8,931 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ഒറ്റ ദിവസം കൊണ്ട് 2108 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയാണ് കണക്ക് പുറത്തുവിട്ടത്.

18693 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്ന ഇറ്റലിയുടെ തൊട്ടു പിന്നിലായിരിക്കുകയാണ് അമേരിക്ക. ഇറ്റലിയില്‍ 18800 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകെ 102667 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 16 ലക്ഷത്തോളം പേര്‍ക്ക് രോഗബാധയുണ്ടായി.

Newsdesk

Recent Posts

ഷാജി കൈലാസിൻ്റെ വരവ് ജൂലൈ പതിനാറിന്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ വരവ് ജൂലൈ പതിനാറിന് എത്തുന്നു. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…

5 hours ago

അയർലണ്ടിൽ താപനില മുന്നറിയിപ്പ് പിൻവലിച്ചു; യൂറോപ്പിൽ കടുത്ത ഉഷ്ണതരംഗം തുടരുന്നു

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ ചൂടിനെ തുടർന്ന് അയർലണ്ടിൽ പ്രഖ്യാപിച്ചിരുന്ന സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്ന് രാവിലെ…

20 hours ago

ഡബ്ലിൻ മേയർ തെരഞ്ഞെടുപ്പ്: ഡാരിൽ ബാരനെ പിന്തുണച്ച് ഭരണകക്ഷികൾ

ഡബ്ലിൻ സിറ്റി കൗൺസിലിന്റെ അടുത്ത മേയറായി Fianna Fáil കൗൺസിലർ ഡാരിൽ ബാരൻ തിങ്കളാഴ്ച തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2019 മുതൽ…

22 hours ago

“ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹരത്തിന് സെക്കൻ്റ് ലുക്ക് എത്തി

മോഹൻലാൽ, മീരാ ജാസ്മിനെ സാരിയുടുക്കാൻ സഹായിക്കുന്നു. കൗതുകകരമായ ഒരു പോസ്റ്റർ. ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഒരു മുഹൂർത്തം. സാധാരണ വീടുകളിലൊക്കെ ഇത്തരത്തിലുള്ള…

23 hours ago

കെ എം മാണി ‘പ്രതിഭ രത്‌ന’ പുരസ്‌കാരം ജോർജ്കുട്ടി ആഗസ്തിക്ക്

 ഡബ്ലിൻ: അയർലണ്ട് പ്രവാസി കോൺഗ്രസ്‌ ഏർപ്പെടുത്തിയ കെ എം മാണി 'പ്രതിഭ രത്‌ന' പുരസ്കാരം ജോർജ്കുട്ടി ആഗസ്തിക്ക്. മൂന്ന് പതിറ്റാണ്ട്കാലമായി…

23 hours ago

ലോ ആൻഡ് ഓർഡർ (Law and order) രഞ്ജിത്ത് ചിത്രം

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എൻ്റെർടൈനർ ചിത്രത്തിന് ലോ ആൻഡ് ഓർഡർ  (Law& order) എന്നു നാമകരണം ചെയ്തിരിക്കുന്നു. മെഗാ…

1 day ago