കടുത്ത ഭവന പ്രതിസന്ധിയെത്തുടർന്ന് കാനഡവിദേശ വിദ്യാർഥി വീസയിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ആവശ്യക്കാരേറിയതിനെ തുടർന്ന് കാനഡയിൽ വീടുകളുടെ വിലയിലും വാടകയിലും മൂന്നിരട്ടിയിലേറെയാണ് വർധന. ഭവനമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വിദേശത്തുനിന്നുള്ള വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുന്ന കാര്യം ആലോചിക്കുന്നതായി ഹൗസിങ് മന്ത്രി ഷോൺ ഫ്രേസർ അറിയിച്ചു.
എന്നാൽ, സർവകലാശാലകളും ക്യൂബക് പ്രവിശ്യയും ഈ നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. 2022 ൽ 8 ലക്ഷത്തിലേറെ ആയിരുന്നു കാനഡയിലെത്തിയ വിദേശ വിദ്യാർഥികളുടെ എണ്ണം. 5 വർഷം മുൻപുണ്ടായിരുന്നതിന്റെ 75% വർധന. 2025 ൽ 15 ലക്ഷം വിദേശ വിദ്യാർഥികളെ സ്വാഗതം ചെയ്യുമെന്ന് കാനഡ വാഗ്ദാനം ചെയ്തിരുന്നു. കാനഡയിൽ സാധാരണ വീടു വാങ്ങുന്നതിന് ശരാശരി 7.5 ലക്ഷം കനേഡിയൻ ഡോളറെങ്കിലും (5.5 കോടിയിലേറെ രൂപ) വേണം.
ടൊറന്റോ, വാൻകൂവർ തുടങ്ങിയ വൻ നഗരങ്ങളിൽ ഇത് ഇരട്ടിയോളമാകും. ആറക്ക ശമ്പളം വാങ്ങുന്നവർക്കു പോലും ഭവന വായ്പ അടച്ചു തീർക്കാൻ 30 വർഷമെങ്കിലും എടുക്കുന്ന സ്ഥിതി. 2030 ആകുമ്പോൾ 58 ലക്ഷം പുതിയ വീടുകൾ നിർമിച്ചാലേ ഇപ്പോഴത്തെ പ്രതിസന്ധിക്കു പരിഹാരം കാണാനാവൂ. ഒരു വർഷം 8,28,000 പുതിയ വീടുകൾ (2022 ൽ നിർമിച്ചത് 2,60,000) നിർമിച്ചാലേ ഇപ്പോഴത്തെ ആവശ്യത്തിനു തികയൂ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…