ഷെഫീൽഡിലെ സ്റ്റാനിംഗ്ടൺ ഏരിയയിലെ ഏകദേശം 2,000 വീടുകൾ ദിവസങ്ങളോളം ഗ്യാസ് ഇല്ലാതെ കിടക്കുന്നു. ലണ്ടനിൽ, താപനില -3C വരെ താഴ്ന്നതിനാൽ ഭവനരഹിതരായ ആളുകൾക്ക് അടിയന്തര താമസസൗകര്യം പ്രദാനം ചെയ്യുന്നതിനായി കാലാവസ്ഥാ അടിയന്തര പ്രോട്ടോക്കോൾ ആരംഭിച്ചതായി മേയർ സാദിഖ് ഖാൻ അറിയിച്ചു. ശൈത്യത്തിന്റെ നേരിയ തുടക്കത്തിനു ശേഷം, വെയിൽസ്, വടക്കൻ അയർലൻഡ്, ഇംഗ്ലണ്ടിന്റെ കിഴക്കൻ തീരം, വടക്കൻ സ്കോട്ട്ലൻഡ്, പടിഞ്ഞാറൻ ദ്വീപുകൾ എന്നിവയുടെ ചില ഭാഗങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു.
ശീതകാലത്തെ ഗൗരവമായി കാണണമെന്ന് യുകെ ഹെൽത്ത് ആൻഡ് സെക്യൂരിറ്റി ഏജൻസി (UKHSA) ആളുകൾക്ക് നിർദ്ദേശം നൽകി. വീടുകൾ കുറഞ്ഞത് 18C വരെ ചൂടാക്കാൻ ശുപാർശ ചെയ്യുന്നു. ജീവിതച്ചെലവ് പ്രതിസന്ധിയുമായി മല്ലിടുന്നവർക്ക്, പകൽ സമയത്ത് സ്വീകരണമുറികൾ ചൂടാക്കാനും, ഉറങ്ങാൻ പോകുന്നതിനുമുമ്പ് കിടപ്പുമുറികൾ ചൂട് ക്രമീകരിക്കാനും അത് വഴി വൈദ്യുതി ബില്ലുകൾ കുറയ്ക്കാനും നിർദ്ദേശിക്കുന്നു. UKHSA-യുടെ മാർഗ്ഗനിർദ്ദേശം പ്രകാരം ആളുകൾ ചൂടുള്ള ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. വെള്ളിയാഴ്ച സൗത്ത് യോർക്ക്ഷെയർ നഗരത്തിലെ സ്റ്റാനിംഗ്ടൺ ഏരിയയിലെ 2,000 വീടുകളെ ബാധിച്ചു. ഒരു വാട്ടർ മെയിൻ പൊട്ടി ഗ്യാസ് പൈപ്പിന് കേടുപാടുകൾ വരുത്തി. കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ, സേവനങ്ങൾ ഒരു മേഖലയിൽ കൂടുതൽ കേന്ദ്രീകരിക്കാനും ആളുകളെ സുരക്ഷിതമായി നിലനിർത്തുന്നതിന് വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കാനും കഴിയും.
പവർ കട്ട് ഉണ്ടായാൽ സ്പെയർ ബാറ്ററികളുള്ള ടോർച്ചുകളും ഔട്ട്ഡോർ യാത്രകളുടെ എണ്ണം കുറയ്ക്കാൻ ഭക്ഷണവും മരുന്നും വിതരണം നിലനിർത്താൻ ഏജ് യുകെ നിർദേശിച്ചു. Severe Weather Emergency Protocol (SWEP) ശൈത്യകാലത്ത് ആദ്യമായി പ്രവർത്തനക്ഷമമാക്കിയതിന് ശേഷം ലണ്ടനിലെ ഭവനരഹിതർക്ക് അഭയം നൽകും. ലണ്ടന്റെ ചില ഭാഗങ്ങൾ താപനില ആഴ്ചയിൽ മൈനസ് മൂന്നായി കുറയു മെന്നും സുരക്ഷിതമായ താമസസൗകര്യമില്ലാതെ തെരുവുകളിൽ ഉറങ്ങുന്ന നിരവധി ആളുകൾക്ക് ഇത് അസ്സഹനീയമാകുമെന്നും മേയർ സാദിഖ് ഖാൻ മുന്നറിയിപ്പ് നൽകി.
ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ…
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…