UK

SIMAA കരാട്ടെ എഡ്മണ്ടൺ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു

എഡ്മണ്ടൺ, കാനഡ:  എഡ്മണ്ടണിലെ പ്രമുഖ കരാട്ടെ പരിശീലന കേന്ദ്രമായ SIMAA Karate Edmonton ജനുവരി 10, 2026 ശനിയാഴ്ച കരാട്ടെ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു. സംഘടനയുടെ വളർച്ചയിലേക്കുള്ള മറ്റൊരു അഭിമാനകരമായ നേട്ടമായ ഈ ചടങ്ങിൽ 30-ലധികം കുട്ടികൾ തങ്ങളുടെ പുതിയ ബെൽറ്റ് നിലവാരങ്ങളിലേക്ക് ഉയർന്നു. കുട്ടികളുടെ അദ്ധ്വാനം, ശിസ്തം, സ്ഥിരമായ പരിശീലനം എന്നിവയെ അംഗീകരിക്കുന്നതിനായാണ് ഈ പ്രമോഷനുകൾ നടന്നത്.

സന്തോഷവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കുട്ടികൾ പരിപാടിയുടനീളം പ്രകടിപ്പിച്ച ആത്മവിശ്വാസവും ശിസ്തവും ആവേശവും SIMAA കരാട്ടെ പിന്തുടരുന്ന ഉയർന്ന പരിശീലന നിലവാരവും മൂല്യാധിഷ്ഠിത സമീപനവും വ്യക്തമായി പ്രതിഫലിപ്പിച്ചു.

ബെൽറ്റ് സർട്ടിഫിക്കറ്റുകൾ Fr. Thomas Poothicote, Edmonton, Canada and Mr. Justin Thomas (Patrol Officer, Edmonton Police Service) ചേർന്ന് വിതരണം ചെയ്തു. വിശിഷ്ട അതിഥികളുടെ സാന്നിധ്യം കുട്ടികൾക്ക് വലിയ പ്രോത്സാഹനവും ആദരവും നൽകി. മാർഷ്യൽ ആർട്സ് പരിശീലനത്തിലൂടെ കുട്ടികളിൽ discipline, self-confidence, respect, ഉത്തരവാദിത്വബോധം എന്നിവ വളർത്തുന്നതിൽ SIMAA കരാട്ടെയുടെ പങ്ക് ഇരുവരും പ്രശംസിച്ചു.

ചടങ്ങിന് നേതൃത്വം നൽകിയത് SIMAA കരാട്ടെയുടെ Hanshi Shaju Paul (Chief Instructor and Examiner),  Renshi Sheelu Joseph (Chief Instructor) and Abi Nellickal, Instructor Canada എന്നിവരാണ്. വിദ്യാർത്ഥികളുടെ കരാട്ടെ യാത്രയിൽ അവരുടെ സമർപ്പിതമായ പരിശീലനവും മാർഗ്ഗനിർദേശവും നിർണായക പങ്കുവഹിച്ചു.

എഡ്മണ്ടണിൽ SIMAA കരാട്ടെ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് ആണിത്. ഇതിലൂടെ സംഘടനയുടെ സ്ഥിരതയുള്ള വളർച്ചയും പ്രാദേശിക സമൂഹത്തിൽ ഉണ്ടാകുന്ന അനുകൂല സ്വാധീനവും വ്യക്തമാകുന്നു.

രക്ഷിതാക്കളുടെ തുടർച്ചയായ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ചടങ്ങ് സമാപിച്ചത്. ജിമ്മി എബ്രഹാം, ടോമി പൗലോസ്യും വിശിഷ്ട അതിഥികൾക്ക് ആദരസൂചകമായി സ്നേഹോപഹാരങ്ങൾ കൈമാറി. തുടർന്ന് ജോർജി വർഗീസ് വോട്ട് ഓഫ് താങ്ക്സ് അർപ്പിക്കുകയും, കരാട്ടെ കുട്ടികൾക്ക് പ്രചോദനാത്മക സന്ദേശം നൽകുകയും ചെയ്തു. ശക്തമായ മൂല്യങ്ങളോടുകൂടിയ അടുത്ത തലമുറയെ വളർത്താനുള്ള SIMAA കരാട്ടെയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് ചടങ്ങ് അവസാനിച്ചത്.

Abi Nellickal, Edmonton, Canada

Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

4 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

6 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

9 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

1 day ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago