UK

കുടിയേറ്റക്കാരുടെ പുനരധിവാസം; റുവാണ്ട ബില്ലിന് യുകെ പാർലമെന്റിൽ അംഗീകാരം

ബ്രിട്ടനിലെത്തുന്ന അഭയാർഥികളെ ആഫ്രിക്കയിലെ റുവാണ്ടയിൽ നിർമിക്കുന്ന ഗ്വണ്ടനാമോ മോഡൽ കേന്ദ്രത്തിൽ പാർപ്പിക്കാനുള്ള റുവാണ്ട ബില്ലിന് പാർലമെന്റിൽ അംഗീകാരം. സ്വന്തം പാർട്ടിയിലെ വെല്ലുവിളി അതിജയിച്ച് ബില്ലിന് അംഗീകാരം നേടാൻ കഴിഞ്ഞതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് ആശ്വാസം. വിമതർ പിന്മാറിയതോടെ സർക്കാർ 276 നെതിരെ 320 വോട്ടുകൾക്ക് വിജയിച്ചു. അനധികൃത കുടിയേറ്റക്കാരെയും അഭയാർഥികളെയും റുവാണ്ടയിലേക്ക് നാടുകടത്തുന്നത് അന്താരാഷ്‌ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്ന യു.കെ സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സർക്കാർ നിയമനിർമാണം നടത്തുന്നത്.

ലണ്ടനും കിഗാലിയും ഏകദേശം രണ്ട് വർഷം മുമ്പ് ഒരു കരാർ ഉണ്ടാക്കിയിരുന്നു. അതനുസരിച്ച് ഇംഗ്ലീഷ് ചാനൽ വഴി ബ്രിട്ടനിലെത്തുന്ന കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയയ്ക്കുകയും അവിടെ അവരെ സ്ഥിരമായി താമസിപ്പിക്കുകയും ചെയ്യും. കരാർ പ്രകാരം ബ്രിട്ടൻ റുവാണ്ടയ്ക്ക് കുറഞ്ഞത് 240 മില്യൺ പൗണ്ട് (305 മില്യൺ ഡോളർ) നൽകിയിട്ടുണ്ടെങ്കിലും കിഴക്കൻ ആഫ്രിക്കൻ രാജ്യത്തേക്ക് ഇതുവരെ ആരെയും അയച്ചിട്ടില്ല. പദ്ധതി മനുഷ്യത്വരഹിതവും പ്രായോഗികമല്ലാത്തതുമാണെന്ന് മനുഷ്യാവകാശ സംഘടനകൾ വിമർശിച്ചു. ബ്രിട്ടീഷ് കോടതികളിൽ ഇത് ചോദ്യം ചെയ്യപ്പെട്ടതിന് ശേഷം, നവംബറിൽ യുകെ സുപ്രീം കോടതി ഈ നയം നിയമവിരുദ്ധമാണെന്ന് വിധിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

‘സത്യമേവ’ ഒരു മികച്ച ഇമോഷണൽ കോർട്ട്‌റൂം ത്രില്ലർ

​ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…

6 hours ago

എം ഫ്ളിക്സ് (M flix) ഓ.ടി.ടി പ്ലാറ്റ് ഫോം ലോഞ്ച് ചെയ്തു

മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…

12 hours ago

‘അരികിൽ’ ചിത്രീകരണം ആരംഭിച്ചു

സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…

13 hours ago

മതചിഹ്ന നിരോധനം ശരിവെച്ച് കനേഡിയൻ സുപ്രീം കോടതി; നിയമസഭാംഗങ്ങളുടെ മുഖാവരണ നിയന്ത്രണം റദ്ദാക്കി

ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…

13 hours ago

കെ.ഇ.സി.എഫ് 48-ാമത് ക്രിസ്തുമസ്–പുതുവത്സര ആഘോഷം ഡിസംബർ 5-ന് ഡാളസിൽ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…

13 hours ago

WWE താരം ബ്രോൺസൺ റീഡ് അന്തരിച്ചു

ഓസ്‌ട്രേലിയ: പ്രശസ്ത WWE ഗുസ്തി താരം ബ്രോൺസൺ റീഡ് (യഥാർത്ഥ പേര്: ജെർമെയ്ൻ ഹെയ്‌ലി) അന്തരിച്ചു. 38 വയസ്സായിരുന്നു. ആരോഗ്യപരമായ…

14 hours ago