ബ്രിട്ടനിൽ സ്കിൽഡ് വർക്കർ വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധി ഉയർത്തി ഉത്തരവിറങ്ങി. പുതിയ ഉത്തരവ് പ്രകാരം, 38,700 പൗണ്ട് (40 ലക്ഷത്തോളം രൂപ) വാർഷിക ശമ്പളമുള്ളവർക്കേ വീസയ്ക്ക് അപേക്ഷിക്കാൻ സാധിക്കൂ. നിലവിൽ ശമ്പള പരിധി 26,200 പൗണ്ട് ആണ്. 48% വർധനവാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്. കുടിയേറ്റം നിയന്ത്രിക്കുന്നതിനും തൊഴിലാളികൾക്ക് ജീവിതച്ചെലവിനുള്ള തുക ഉറപ്പാക്കുന്നതിനുമാണ് ഈ വർധന നടപ്പിൽ വരുത്തുന്നതെന്ന് യുകെ ഹോം ഓഫിസ് അറിയിച്ചു.
കുറഞ്ഞ ശമ്പളത്തിൽ വിദേശ പൗരന്മാരെ തൊഴിലിനു നിയമിക്കാനും ഇനി കമ്പനികൾക്കാവില്ല. ബ്രിട്ടനിലുള്ളവർക്കു നൽകുന്ന അതേ തുക തന്നെ വിദേശ തൊഴിലാളികൾക്കും നൽകണം എന്ന സ്ഥിതിയാണിപ്പോൾ. തദ്ദേശീയർ ആവശ്യത്തിനുള്ള മേഖലകളിൽ അവരെ പരിശീലിപ്പിച്ച് ജോലി നൽകിയ ശേഷമേ ഇനി വിദേശ വിദഗ്‌ധ തൊളിലാളികളെ നിയമിക്കാൻ പാടുള്ളൂ. അവശ്യമേഖലകളിൽ മാത്രം വിദേശികളുടെ സേവനം പ്രയോജനപ്പെടുത്താം.
വിദ്യാർഥി വീസയിലെത്തുന്നവർക്കും കെയർ വർക്കർമാർക്കും ആശ്രിതരെ കൊണ്ടുവരുന്നതിനു കഴിഞ്ഞ മാസം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിദഗ്ധ തൊഴിൽ, ആരോഗ്യ മേഖലകളിൽ പ്രധാനമായും ജോലി ചെയ്യുന്ന ഇന്ത്യക്കാരെയാണ് പുതിയ നിബന്ധനകൾ കൂടുതൽ ബാധിക്കുക.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…