UK

യു.കെയിൽ WILKO യുടെ 52 സ്റ്റോറുകൾ ദിവസങ്ങൾക്കുള്ളിൽ പൂട്ടും; 1332 പേർക്ക് ജോലി നഷ്ടമാകും

യു കെയിൽ വരും ദിവസങ്ങളിൽ 52 സ്റ്റോറുകൾ അടച്ചുപൂട്ടാനും 1332 ജോലികൾ വെട്ടിക്കുറയ്ക്കാനും WILKO ഒരുങ്ങുന്നു. വരുമാന നഷ്ടം കണക്കിലെടുത്താണ് അടച്ചുപൂട്ടലെന്ന് അഡ്മിനിസ്ട്രേറ്റർമാർ സ്ഥിരീകരിച്ചു. സെപ്തംബർ 12-ന് രണ്ട് ഡസൻ വിൽകോ ശാഖകൾ അടയ്ക്കും. രണ്ട് ദിവസത്തിന് ശേഷം 28 കടകൾ കൂടി അടച്ചിടും. 1016 പേരെ പിരിച്ചുവിടും. വിൽകോസ് സ്റ്റോറുകളിൽ ഏതൊക്കെയാണ് പൂട്ടുന്നതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വിൽകോയുടെ 51 ഷോപ്പുകൾ ഏറ്റെടുക്കാൻ ബി ആൻഡ് എം കമ്പനി മുന്നോട്ടു വന്നിട്ടുണ്ട്. എന്നാൽ മറ്റുള്ള മുന്നൂറോളം ഷോപ്പുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. വരും ദിവസങ്ങളിൽ ഇവയുടെ കാര്യത്തിൽ പുരോഗതിയുണ്ടായില്ലെങ്കിൽ കൂടുതൽ ഷോപ്പുകൾക്ക് പൂട്ടുവീഴും. ഇവ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ള കമ്പനികളുമായി അഡ്മിനിസ്ട്രേറ്റേഴ്സ് ചർച്ചകൾ തുടരുകയാണ്. ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിലാണ് വിൽക്കോയുടെ തകർച്ചയ്ക്ക് തുടക്കമായത്. രാജ്യമെങ്ങും ഹൈസ്ട്രീറ്റുകളിൽ നാനൂറിലേറെ ഷോപ്പുകളാണ് കമ്പനിക്ക് ആകെയുള്ളത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

5 hours ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

8 hours ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

9 hours ago

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്; ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ

ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…

9 hours ago

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി; ക്രിസ് കുബാൽ (ഇന്റർസെസ്സേഴ്സ് ഫോർ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ)

ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…

9 hours ago

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി മാർത്തോമാ മെത്രോപ്പോലീത്ത

ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…

9 hours ago