Categories: SportsUncategorized

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ആതിഥേയരായ കേരളം പുറത്ത്

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ആതിഥേയരായ കേരളം പുറത്ത്. രണ്ടാം തോല്‍വി ഏറ്റുവാങ്ങിയാണ് കേരളം ടൂര്‍ണമെന്റില്‍ നിും പുറത്തായത്.പൂള്‍  എയിലെ മത്സരത്തില്‍ ഹോക്കി ഹിമാചല്‍ കേരളത്തെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ലഭിച്ച പെനാല്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റി സുനിത ഹിമാചലിനെ മുന്നിലെത്തിച്ചു.

ഇരുപത്തിനാലാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി സ്‌ട്രോക്ക് റിതു ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഹിമാചലിന്റെ ലീഡ് രണ്ടായി ഉയര്‍ന്നു.ഇരുപത്തിയഞ്ചാം മിനുട്ടില്‍ സരിഗയിലൂടെ കേരളം ഒരു ഗോള്‍ മടക്കി. തുടരെ ഡി സര്‍ക്കിളില്‍ ഇരമ്പിയെത്തിയ ഹിമാചലിനെ പ്രതിരോധിക്കാന്‍ കേരള താരങ്ങള്‍ നന്നെ പാടുപെട്ടു. മുപ്പത്തിയാറാം മിനു’ില്‍ ലഭിച്ച പെനാല്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റി നിധി ഹിമാചലിന്റെ ലീഡ് 3-1 ആക്കി. സമ്മര്‍ദ്ദത്തില്‍ പെ’് കളിച്ച കേരള ടീം പിഴവുകള്‍ ആവര്‍ത്തിച്ചപ്പോള്‍ ഹിമാചലിന് പലതവണ ഗോളവസരങ്ങള്‍ തുറന്നുകിട്ടി.ലഭിച്ച പെനാല്‍ട്ടി കോര്‍ണറുകള്‍ പോലും ഗോളാക്കാനാകാതെ കേരളം പകച്ചുനിന്നപ്പോള്‍ പൂള്‍ എയില്‍ നിന്നും ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തേക്ക്.നേരത്തെ ഒഡീഷയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരളം തോല്‍വി വഴങ്ങിയിരുന്നു. പൂള്‍ എ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കേരളം. 

കളിച്ച രണ്ട് മത്സരങ്ങളും തോറ്റ കേരളത്തിന് പോയിന്റൊന്നും ഇല്ല.നാളെ(ഞായര്‍)രാവിലെ 7.30ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ മധ്യപ്രദേശാണ് കേരളത്തിന്റെ എതിരാളി.പൂള്‍ ബിയില്‍ സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) തുടര്‍ച്ചയായ രണ്ടാം ജയവുമായി ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത സജീവമാക്കി.കര്‍ണാടകയെ എതിരില്ലാത്ത ഒരു ഗോളിനാണ് സായി തോല്‍പിച്ചത്. 39ആം മിനുട്ടില്‍ ബേതാന്‍ ഡങ് ഡങ് സായിയുടെ വിജയഗോള്‍ നേടി.പൂള്‍ സിയില്‍ പഞ്ചാബ്-ചണ്ഡീഗഢ് മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി.പഞ്ചാബിനായി ബല്‍ജീത് കൗറും അര്‍ഷ് ദീപ് കൗറും ഗോള്‍ നേടിയപ്പോള്‍  ദപാ ദേവിയിലൂടെയും ഷാലു മന്നിലൂടെയും ചണ്ഡീഗഡ് ഗോളുകള്‍ മടക്കി. പൂള്‍ ഡി യില്‍ സി ആര്‍ പി എഫ്-മധ്യപ്രദേശ് ഹോക്കി അക്കാദമി മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.മധ്യപ്രദേശ് ഹോക്കി അക്കാദമിയ്ക്കായി കരിഷ്മ യാദവും സി ആര്‍ പി എഫിനായി പൂജാ യാദവും ഗോള്‍ നേടി.പൂള്‍ ഡിയിലെ മറ്റൊരു മത്സരത്തില്‍ ജാര്‍ഖണ്ഡ് 7-1ന് ഛത്തിസ്ഗഢിനെ തകര്‍ത്തു. 

ജാര്‍ഖണ്ഡിനായി ബ്യൂ’ി ഡങ് ഡങ്ങും രേഷ്മ സോറെംഗും സംഗീത കുമാരിയും ഇരട്ടഗോളുകള്‍ നേടി. ഛത്തിസ് ഗഡിന്റെ ആശ്വാസഗോള്‍ അഞ്ജലി മഹാത്തോയുടെ വകയായിരുന്നു.ഞായറാഴ്ച ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങള്‍ നടക്കും.രാവിലെ ഹോക്കി ഹരിയാന ഹോക്കി കര്‍ണാടകയുമായി ഏറ്റുമുട്ടും. മറ്റ് മത്സരങ്ങളില്‍ ഉത്തര്‍പ്രദേശ് തമിഴ്‌നാടിനെയും മഹാരാഷ്ട്ര പഞ്ചാബിനെയും നേരിടും.ജാര്‍ഖണ്ഡിന് മധ്യപ്രദേശ് ഹോക്കി അക്കാദമിയും സി ആര്‍ പി എഫിന് ഛത്തിസ്ഗഢുമാണ് എതിരാളികള്‍.

Newsdesk

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

1 hour ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

2 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

2 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

2 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

3 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

4 hours ago