Categories: Uncategorized

ഫണ്ട് സമാഹരണം 11 മില്യൺ ഡോളറുമായി ഡൊണാൾഡ് ട്രംപിനെ പിന്നിലാക്കി നിക്കി ഹേലി -പി പി ചെറിയാൻ

സൗത്ത് കരോലിന: പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം  11 മില്യൺ ഡോളറുമായി നിക്കി ഹേലി ഡൊണാൾഡ് ട്രംപിനെ കടത്തിവെട്ടി ഒന്നാം സ്ഥാനത്തു .  സൗത്ത് കരോലിന മുൻ ഗവർണറും യുഎൻ അംബാസഡറുമായ നിക്കി ഹേലിയുടെ പ്രചാരണം ആദ്യ മൂന്ന് മാസങ്ങളിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ബഹു ദൂരം  മുന്നോട്ടുപോയതായി  പ്രചാരണ മാനേജർ ബെറ്റ്‌സി ആങ്ക്‌നി ബുധനാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.

ആദ്യ പ്രൈമറി സംസ്ഥാനങ്ങളായ അയോവയിലും ന്യൂ ഹാംഷെയറിലും 19 ഇവന്റുകൾ ആതിഥേയത്വം വഹിച്ചത് ഉൾപ്പെടെയുള്ള “സജീവ റീട്ടെയിൽ കാമ്പെയ്‌നിംഗിന്റെ” ഫലമാണിതെന്ന്   പ്രചാരണത്തിന്റെ  ചുമതല വഹിക്കുന്ന മാനേജർ ബെറ്റ്‌സി ആങ്ക്‌നി പറഞ്ഞു..ട്രംപ്  2016, 2020 കാമ്പെയ്‌നുകളിൽ ധനസമാഹരണ സമാഹരണത്തിൽ വളരെ മുൻപന്തിയിലായിരുന്നു

ഫെബ്രുവരി 15-ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു മാർച്ച് അവസാനത്തോടെ 11 മില്യൺ ഡോളർ സമാഹരിച്ചതായി ഹേലിയുടെ കാമ്പയിൻ പ്രഖ്യാപിച്ചു.70,000 ആളുകളിൽ നിന്നാണ് പണം ലഭിച്ചത്, അവരിൽ 67,000 പേർ 200 ഡോളറോ അതിൽ കുറവോ നൽകിയെന്ന്  ബെറ്റ്‌സി    പറയുന്നു.

ഫെഡറൽ ഇലക്ഷൻ കമ്മീഷൻ രേഖകൾ പ്രകാരം നവംബർ 15 ന് സ്ഥാനാർത്ഥിത്വം  പ്രഖ്യാപിച്ചതിന് ശേഷം 2022 ൽ 3.8 മില്യൺ ഡോളറാണ്  സമാഹരിച്ചത് . 2023 മുതൽ  ഇന്ന് വരെ 9.5 മില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്   മാർച്ച് 30 ന് അദ്ദേഹത്തിന്റെ കുറ്റാരോപണം പരസ്യമായതിന് ശേഷം ആദ്യ 24 മണിക്കൂറിനുള്ളിൽ 4 മില്യൺ ഡോളറിലധികം സമാഹരിച്ചിരുന്നു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

10 mins ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

1 hour ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

2 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

22 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

1 day ago