കേരള രാഷ്ട്രീയത്തിലെ രണ്ട് ജനപ്രീയനേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റേയും, ചാണ്ടി ഉമ്മൻ്റേയും സാന്നിദ്ധ്യത്തിലൂടെ ഒരു പുതിയ സിനിമക്കു തുടക്കമിട്ടു. ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രമാണ് അത്യപൂർവ്വമായ ഈ ചടങ്ങിലൂടെ ആരംഭിച്ചത്. ജനുവരി ഏഴ് ചൊവ്വാഴ്ച്ച കോട്ടയത്തെ പനച്ചിക്കാട്ടു വച്ചായിരുന്നു ഈ ചടങ്ങ് അരങ്ങേറിയത്.
നീൽസിനിമാസ് & സൂര്യ ഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ.കെ.പി, ഷാജി.കെ. ജോർജ്, ഷിജു. കെ. ടോം, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ- പ്രൊഡ്യൂസേർസ് ജീമോൻ ജോർജ്, ഗിരീഷ് പാലമൂട്ടിൽ, സഞ്ജു നെടുംകുന്നേൽ. ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ, ശ്രീ ചാണ്ടി ഉമ്മൻ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. ബിബിൻ ജോർജും കോട്ടയം നസീറുമാണ് ആദ്യരംഗത്തിൽ അഭിനയിച്ചത്.
തൻ്റെ അപ്പയെ അനുകരിക്കണമെന്ന് ചാണ്ടി ഉമ്മൻ
തൻ്റെ അപ്പയെ മനോഹരമായി അനുകരിക്കുന്ന കലാകാരനാണ് കോട്ടയം നസീർ. കുറച്ചു നാൾ മുമ്പ് നസീർ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ എൻ്റെ ശ്രദ്ധയിൽ വരുന്നത്. “ഞാനിനി ഉമ്മൻ ചാണ്ടി സാറിനെ അനുകരിക്കില്ല” എന്നായിരുന്നു നസീറിൻ്റെ പ്രതികരണം. അതിനു ശേഷം നസീറിനെ നേരിട്ട് കാണുന്നത് ഇപ്പോഴാണ്. എൻ്റെ അപ്പയെ ഇനിയും നിങ്ങൾ അനുകരിക്കണം. അഭ്യർത്ഥനയാണ്. മനുഷ്യ മനസ്സിൽ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് എൻ്റെ അപ്പ. അദ്ദേഹത്തെ അനുകരിക്കുന്നതു കാണുന്നത് ഏറെ സന്തോഷമാണ്. നസീറിനെ ചേർത്തു നിർത്തിയാണ് ചാണ്ടി ഉമ്മൻ ഇതു സൂചിപ്പിച്ചത്. നീണ്ട കരഘോഷത്തോടെയാണ് ചാണ്ടി ഉമ്മൻ്റെ ഈ അഭ്യർത്ഥനയെ തിങ്ങിക്കൂടിയവർ സ്വാഗതം ചെയ്തത്.
” ഇവിടെ തുടങ്ങുന്ന ഏതു കാര്യവും വിജയമാകും. ഞാൻ പോലും…..”
തിരുവഞ്ചൂർ ഈ ആശംസ നേർന്നപ്പോഴും, നീണ്ട ചിരിയും, കരഘോഷവും ഉയർന്നു.
തങ്ങളുടെ നാട്ടിൽ ചിത്രീകരണത്തിനെത്തിയ അണിയറ പ്രവർത്തകർക്ക് ഏറെ വിജയാശംസകൾ നേർന്നാണ് നേതാക്കൾ മടങ്ങിയത്.
ഒരേ ലക്ഷ്യം നിറവേറ്റാൻ രണ്ടു സുഹ്റുത്തുക്കൾ നടത്തുന്ന ശ്രമങ്ങളുടെ രസാകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. ആരാണ് ലക്ഷ്യം നേടുക എന്നതാണ് ഈ ചിത്രം നൽകുന്ന ഉത്തരം.
ബിബിൻ ജോർജും ചന്തുനാഥുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാൻ്റിക്ക് കോമഡി ത്രില്ലറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഷൈൻ ടോം ചാക്കോയും ലാലു അലക്സും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദ്യപ്രഭയാണ് നായിക. അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, അജയ് വാസുദേവ്, മധു പുന്നപ്ര, കലാഭവൻ റഹ്മാൻ, ഷാജി.കെ. ജോർജ്, ജീമോൻ ജോർജ്, ഷിജു കെ. ടോം, സഞ്ജു നെടുംകുന്നേൽ, ദിലീപ് റഹ്മാൻ,ഷാജു ഏബ്രഹാം,തുഷാര പിള്ള, സ്മിനു സിജോ, ദിവ്യാ എം. നായർ, ലേഖാ നായർ, ജയ,ബേബി ഇശൽ, മാസ്റ്റർ നവനീത്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന- രാഹുൽ കല്യാൺ.
ഗാനങ്ങൾ – വയലാർ ശരത്ചന്ദ്ര വർമ്മ രാജീവ് ആലുങ്കൽ
സംഗീതം -സ്റ്റിൽജു അർജുൻ.
കായാഗ്രഹണം – മെൽവിൻ കുരിശിങ്കൽ
കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്.
മേക്കപ്പ്- സിജേഷ് കൊണ്ടോട്ടി.
കോസ്റ്റും ഡിസൈൻ – ബ്യൂസി ബേബി ജോൺ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബോബി സത്യശീലൻ.
പ്രൊജക്റ്റ് ഡിസൈൻ- അനുക്കുട്ടൻ ഏറ്റുമാന്നൂർ.
പ്രൊഡക്ഷൻ മാനേജർ – അനീഷ് തിരുവഞ്ചൂർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ജസ്റ്റിൻ കൊല്ലം.
പ്രൊഡക്ഷൻ കൺട്രോളർ – ദിലീപ് ചാമക്കാല.
കോട്ടയം, ഏറ്റുമാന്നൂർ,കിടങ്ങൂർ, തിരുവഞ്ചൂർ ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – വിഷ്ണു ആമി.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഭാവിയിൽ തലസ്ഥാനത്ത് ഭവന നിർമ്മാണത്തിന് നിർണായകമായ ഡബ്ലിൻ ഡ്രെയിനേജ് പ്രോജക്ടുമായി മുന്നോട്ടുപോകുമെന്ന് നിയമപരമായ കരാറിൽ എത്തിയതായി Uisce Éireann പ്രഖ്യാപിച്ചു.…
രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…
റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…