ലക്നൗ: വിചിത്രമായ പല കാര്യങ്ങളും നമ്മൾ ജീവിതത്തിൽ കേട്ടിരിക്കാം , ചിലപ്പോൾ നമുക്ക് പലതിനും സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം. എന്നാൽ സ്വന്തം ഭാര്യയുടെ വയറ്റിലെ കുഞ്ഞ് ആൺകുട്ടി ആണോ എന്നറിയാൻ കറിക്കത്തി കൊണ്ട് മുറിച്ച യുവാവ് പോലീസ് പിടിയിൽ . ഉത്തർപ്രദേശിലെ നേക്പൂർ എന്ന സ്ഥലത്താണ് ജനത്തെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. നേക് പൂരിലെ പന്നലാൽ എന്ന യുവാവാണ് തന്റെ മുപ്പത്തിയഞ്ചുകാരിയായ ഭാര്യയുടെ വയർ കറി കത്തി കൊണ്ട് മുറിച്ച് തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞ് ആൺ കുഞ്ഞ് ആണോ എന്ന് പരിശോധിച്ചത്.
അഞ്ചു പെൺമക്കളുള്ള പന്നാലാൽ തനിക്ക് ഒരാൺകുഞ്ഞ് പിറക്കാത്തതിൽ മാനസികസംഘർഷം അനുഭവിച്ചിരുന്നതായി അയൽവാസികളും ബന്ധുക്കളും പറഞ്ഞു.
തന്റെ കുഞ്ഞ് ആണാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് യുവാവ് ഈ അതിക്രമം ചെയ്തത് എന്നാണ് പരിസരവാസികൾ ആരോപിക്കുന്നത്. യുവാവിന്റെ പരാക്രമത്തിൽ യുവതിക്ക് ജീവഹാനി വരെ സംഭവിച്ചേക്കാമായിരുന്നുവെന്ന് പരിസരവാസികൾ അഭിപ്രായപ്പെട്ടു. തൽസമയത്ത് സംഭവസ്ഥലത്തെത്തി ചേർന്ന് പരിസരവാസികൾ ആണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നാട്ടുകാരുടെ പരാതിയിന്മേൽ യുവാവിനെതിരെ പോലീസ് കേസെടുത്തു
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…