ന്യൂദല്‍ഹി: ഏറെ വിവാദമായ കാര്‍ഷിക ബില്ലില്‍ രാജ്യസഭയില്‍ ബഹളം. കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.ഐ.എം ത്രിണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ മുഖ്യ പ്രതിപക്ഷ കക്ഷികളെല്ലാം കാര്‍ഷിക ബില്ലിനെ ശക്തമായ രീതിയില്‍ എതിര്‍ത്തു.
സ്വന്തം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പ്രതിപക്ഷം രാജ്യത്തെ കര്‍ഷകരെ ഉപയോഗിക്കുകയാണെന്ന് ഹരിയാനയില്‍ നിന്നുള്ള മന്ത്രി അനില്‍ വിജ് പറഞ്ഞു. പുതിയ കാര്‍ഷക നിയമം വഴി 2022 ഓടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
എന്നാല്‍ വാഗ്ധാനം നല്‍കാനുള്ള വശ്വസ്യത പോലുമില്ലാത്ത സര്‍ക്കാരാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രയിന്‍ പറഞ്ഞു. എവിടെ സര്‍ക്കാര്‍ വാഗ്ധാനം ചെയ്ത 2 കോടി ജോലികളെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തെ കര്‍ഷകരെ നശിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ബില്ല് പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശിരോമണി അകാലിദള്‍ ഉള്‍പ്പെടെ ബില്ലിനെ എതിര്‍ത്തിട്ടുണ്ടെന്നും രാജ്യത്തെ കര്‍ഷകര്‍ ഒരിക്കലും ഈ ബില്ല് അംഗികരിക്കില്ലെന്നും കോണ്‍ഗ്രസ് എം.പി പ്രതാപ് സിങ് ബജ്‌വ പറഞ്ഞു.
കോണ്‍ഗ്രസിന് കര്‍ഷകര്‍ വോട്ട് ബാങ്ക് മാത്രമാണെന്നും ബി.ജെ.പിക്ക് അവര്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണെന്നും ബി.ജെ.പിയുടെ ഭൂപേന്ദ്ര യാദവ് പറഞ്ഞു.
വിവാദമായ കാര്‍ഷിക ബില്ലില്‍ പഞ്ചാബില്‍ ആരംഭിച്ച പ്രതിഷേധം രാജ്യത്തെമ്പാടും ശക്തമായി തുടരുകയാണ്.വിവാദ ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദളിന്റെ കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാനുള്ള അംഗബലം ഉറപ്പിച്ചാണ് ബി.ജെ.പി സഭയില്‍ എത്തിയത്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…