America

ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി 40 – ന്റെ നിറവിൽ – ആഘോഷ പരിപാടികളുടെ ഉത്‌ഘാടനം ഞായറാഴ്ച

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) പ്രവർത്തനരംഗത്ത്  40 വർഷം 2021 ൽ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി നാല്പതിന പരിപാടികൾക്ക് തുടക്കമിടുന്നു. ഹൂസ്റ്ണിലെ 18 എപ്പിസ്കോപ്പൽ ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ  ഐസിഇസിഎച്ച്‌ വിവിധ പദ്ധതികളും പരിപടികളുമാണ്  ആവിഷ്കരിച്ചിരിക്കുന്നത്.

ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉത്‌ഘാടനം ജൂൺ 27 ഞായറാഴ്ച വൈകുന്നേരം 5 നടത്തപ്പെടും. സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തിലാണ് ( 3135, 5th St, stafoord, TX, 77477) ചടങ്ങു  സംഘടിപ്പിച്ചിരിക്കുന്നത്. പ്രസിഡണ്ട് റവ.ഫാ. ഐസക്ക്.ബി.പ്രകാശ് അദ്ധ്യക്ഷത വഹിക്കും.

വെരി.റവ. ഫാ. സഖറിയാ പുന്നൂസ് കോർ എപ്പിസ്കോപ്പയുടെ പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം റവ.ഫാ. എം.പി. ജോർജ് മുഖ്യ സന്ദേശം നൽകും. വൈസ്പ്രസിഡണ്ട് റവ. ഫാ. ജോൺസൻ പുഞ്ചക്കോണം ഐസിഇസിഎച്ചിന്റെ സംക്ഷിപ്ത ചരിത്രം അവതരിപ്പിക്കും. പ്രോഗ്രാം കോർഡിനേറ്റർ ഷാജി പുളിമൂട്ടിൽ ഈ വർഷത്തെ പദ്ധതികളും പരിപാടികളും പരിചയപെടുത്തും.

നാല്പതാം വർഷ ആഘോഷപരിപാടികളുടെ ഉത്‌ഘാടനം പത്മശ്രീ ഒളിമ്പ്യൻ ഷൈനി വിൽസനും പദ്ധതികളുടെ ഉത്‌ഘാടനം ബഹു. ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്ജും നിർവഹിക്കും.ബഹു. ഫോർട്ട്ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫ്‌ഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു, റവ.ഫാ.സി.ഓ വർഗീസ്, മാഗ് പ്രസിഡണ്ട് വിനോദ് വാസുദേവൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും.  

സെക്രട്ടറി എബി മാത്യു സ്വാഗതവും ട്രഷറർ രാജൻ അങ്ങാടിയിൽ  നന്ദിയും പറയും.

കൂടുതൽ വിവരങ്ങൾക്ക്,

എബി മാത്യൂ – 832 276 1055
രാജൻ അങ്ങാടിയിൽ – 713 459 4704   
ഷാജി പുളിമൂട്ടിൽ  – 832 775 5366


റിപ്പോർട്ട് : ജീമോൻ റാന്നി

Newsdesk

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

4 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

16 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

18 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

24 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago