വാഷിങ്ടണ്‍: പ്രസിഡണ്ടായ ഡോണാള്‍ഡ് ട്രംപ് തന്റെ സ്ഥാനം ഒഴിയുന്നതിന് മുന്‍പായി ചൈനീസിന് കടുത്ത നീക്കങ്ങളുമായി തന്നെ മുന്നോട്ടു പോവുകയാണ്. ചൈനീസ് കമ്പനികളായ ഷവോമി, കോമാക് എന്നിവ ഉള്‍പ്പെടെ ഒന്‍പത് കമ്പനികളെ കരിമ്പട്ടിയില്‍ ഉള്‍പ്പെടുത്തി. ഇവയെ യു.എസ്. പ്രതിരോധ വകുപ്പാണ് അവരുടെ കരിമ്പട്ടിയികയില് ഉള്‍പ്പെടുത്തിയത്.
അന്വേഷണ പ്രകാരം ഈ കമ്പനികള്‍ക്ക് ചൈനീസ് സൈനിക മേധാവികളുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്നും ഇത്തരം കമ്പനികളുടെ സ്മാര്‍ട്ട്ഫോണ്‍ മറ്റു സോഫ്ട്വെയര് എന്നിവയിലൂടെ അമേരിക്കയിലെ വ്യക്തികളുടെ വ്യക്തിഗത വിവരങ്ങളും ലൊക്കേഷന്‍ വിവരങ്ങളും കൈമാറാന്‍ സാധ്യതയുണ്ടെന്ന അടിസ്ഥാനത്തിലാണ് അമേരിക്ക ഈ കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ കമ്പനികള്‍ക്ക് അമേരിക്കയില്‍ ഇനി നിക്ഷേപ ബിസിനസ് ചെയ്യുവാന്‍ സാധിക്കുകയില്ല. കമ്പനികളുടെ ഉല്പന്നങ്ങള്ക്കും വിലക്കുകള്‍ ഏര്‍പ്പെടുത്തുമെന്നാണ് അറിവ്. ഇതോുെ 2021 നവംബര്‍ 11 നകം ഇത്തരം കമ്പനികളുമായുള്ള എല്ലാ നിക്ഷേപ, ബിസിനസ് ബന്ധങ്ങളും അമേരിക്കയിലെ കമ്പനികളും മറ്റുള്ളവരും നിര്‍ബന്ധമായി ഉപേക്ഷിക്കേണ്ടി വരും. എന്നാല്‍ അമേരിക്ക തെക്കുകിഴക്കന്‍ രാജ്യങ്ങളുടെ അവകാശങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി.
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…
അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…
വിർജീനിയ ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർത്ഥ അമ്മയെ…