gnn24x7

അമേരിക്കയുടെ കരിമ്പട്ടികയില്‍ ഷവോമി ഉള്‍പ്പെടെ ഒന്‍പത് ചൈനീസ് കമ്പനികള്‍

0
461
gnn24x7

വാഷിങ്ടണ്‍: പ്രസിഡണ്ടായ ഡോണാള്‍ഡ് ട്രംപ് തന്റെ സ്ഥാനം ഒഴിയുന്നതിന് മുന്‍പായി ചൈനീസിന് കടുത്ത നീക്കങ്ങളുമായി തന്നെ മുന്നോട്ടു പോവുകയാണ്. ചൈനീസ് കമ്പനികളായ ഷവോമി, കോമാക് എന്നിവ ഉള്‍പ്പെടെ ഒന്‍പത് കമ്പനികളെ കരിമ്പട്ടിയില്‍ ഉള്‍പ്പെടുത്തി. ഇവയെ യു.എസ്. പ്രതിരോധ വകുപ്പാണ് അവരുടെ കരിമ്പട്ടിയികയില്‍ ഉള്‍പ്പെടുത്തിയത്.

അന്വേഷണ പ്രകാരം ഈ കമ്പനികള്‍ക്ക് ചൈനീസ് സൈനിക മേധാവികളുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്നും ഇത്തരം കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണ്‍ മറ്റു സോഫ്ട്‌വെയര്‍ എന്നിവയിലൂടെ അമേരിക്കയിലെ വ്യക്തികളുടെ വ്യക്തിഗത വിവരങ്ങളും ലൊക്കേഷന്‍ വിവരങ്ങളും കൈമാറാന്‍ സാധ്യതയുണ്ടെന്ന അടിസ്ഥാനത്തിലാണ് അമേരിക്ക ഈ കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ കമ്പനികള്‍ക്ക് അമേരിക്കയില്‍ ഇനി നിക്ഷേപ ബിസിനസ് ചെയ്യുവാന്‍ സാധിക്കുകയില്ല. കമ്പനികളുടെ ഉല്പന്നങ്ങള്‍ക്കും വിലക്കുകള്‍ ഏര്‍പ്പെടുത്തുമെന്നാണ് അറിവ്. ഇതോുെ 2021 നവംബര്‍ 11 നകം ഇത്തരം കമ്പനികളുമായുള്ള എല്ലാ നിക്ഷേപ, ബിസിനസ് ബന്ധങ്ങളും അമേരിക്കയിലെ കമ്പനികളും മറ്റുള്ളവരും നിര്‍ബന്ധമായി ഉപേക്ഷിക്കേണ്ടി വരും. എന്നാല്‍ അമേരിക്ക തെക്കുകിഴക്കന്‍ രാജ്യങ്ങളുടെ അവകാശങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here