gnn24x7

കാപ്പിറ്റോള്‍ അക്രമണത്തില്‍ 37 പേര്‍ക്കെതിരെ അന്വേഷണം

0
270
gnn24x7

വാഷിങ്ടണ്‍: യു.എസ്. കാപ്പിറ്റോളിനെതിരെയുണ്ടായ അക്രമണത്തില്‍ ലോകം തന്നെ ഞെട്ടിപ്പോയ അവസ്ഥയായിരുന്നു. അക്രമണത്തില്‍ മരണങ്ങളും നിരവധി പേര്‍ക്ക് പരിക്കും പറ്റിയിരുന്നു. അമേരിക്കയ്ക്ക് തന്നെ നാണക്കെടുണ്ടാക്കിയ സംഭവത്തില്‍ അക്രമണത്തിന് ഇടയില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ 37 പേര്‍ക്കെതിരെ എഫ്.ബി.ഐ അന്വേഷണം സമഗ്രമായി ആരംഭിച്ചു.

ഡോണാള്‍ഡ് ട്രംപ് അനുകൂലികള്‍ നിയുക്ത പ്രസിഡണ്ടായ ജോ ബൈഡനെതിരെ മനപ്പൂര്‍വ്വം ആരോപണങ്ങള്‍ ഉന്നയിച്ച് അക്രമം അഴിച്ചു വിടുകയായിരുന്നു. ലഹളയ്ക്കിടയില്‍ ബ്രയന്റെ മുഖത്തേക്ക് കുരുമുളക് സ്‌പ്രേ ചെയ്ത ശേഷം തലയ്ക്ക് അടിച്ച് പരിക്കേല്പിച്ചാണ് കൊലപാതകം നടത്തിയത്. അതി ഭീകരമായി പരിക്കേറ്റ ബ്രയാന്‍ ആശുപത്രിയില്‍ കിടന്ന് അടുത്ത ദിവസമാണ് മരണപ്പെട്ടത്.

വാഷിങ്ടണിലെ മെട്രോപോളിറ്റന്‍ ക്ലബ്ബാണ് മരണത്തിന് എതിരെ കേസ് എടുത്തിരിക്കുന്നത്. കേസ് എഫ്.ബി.ഐക്ക് കൈമാറി. യു.എസ്. കാപ്പിറ്റോള്‍ ലഹളയില്‍ ഇപ്പോള്‍ അഞ്ചുപേരാണ് മരണപ്പെട്ടത്. ലോകം തന്നെ ഞെട്ടിപ്പോയ സംഭവമായിരുന്നു ട്രംപ് അനുകൂലികള്‍ മനപ്പൂര്‍വ്വം കാപ്പിറ്റോളില്‍ നടത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here