ഹൂസ്റ്റണ്: മൂന്ന് മണിക്കൂറോളം കാറിനുള്ളില് ഇരുന്ന അഞ്ചു വയസ്സുകാരന് ചൂടേറ്റ് മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹാരിസ് കൗണ്ടിയിലാണ് സംഭവം.
ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കുട്ടി കാറിനുള്ളില് ഇരുന്നത്. കുട്ടിയുടെ അമ്മയും എട്ടു വയസ്സുള്ള സഹോദരിയും ജന്മദിനാഘോഷങ്ങള്ക്കുള്ള സാധനങ്ങള് വാങ്ങുന്നതിനായാണ് കടയില് പോയത്. സാധനങ്ങള് വാങ്ങി വീട്ടില് എത്തിയ അമ്മ മുന്സീറ്റിലുണ്ടായിരുന്ന മകളെയും കൂട്ടി കാറില് നിന്ന് പുറത്തിറങ്ങി. പിറകിലുള്ള അഞ്ചു വയസ്സുകാരന് സീറ്റ് ബെല്റ്റ് ഊരി പുറത്തുവരുമെന്നാണ് കുട്ടിയുടെ അമ്മ വിചാരിച്ചതെന്ന് പൊലീസ് പറയുന്നു.
സാധാരണ രീതിയില് അങ്ങനെയാണ് ചെയ്യാറുള്ളതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. എന്നാല് വാടകയ്ക്ക് എടുത്ത കാറിന്റെ ഡോര് ശരിയല്ലായിരുന്നെന്ന് കുട്ടിയുടെ അമ്മയ്ക്ക് അറിയില്ലായിരുന്നു. മൂന്നു മണിക്കൂറോളം കഴിഞ്ഞിട്ടും മകനെ കാണാതിരുന്നതോടെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് മകന് ചൂടേറ്റ് മരിച്ചത് കണ്ടത്.
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…