America

വാട്ടർഫോർഡ് സെന്റ്‌ മേരീസ് സീറോ മലബാർ പള്ളിയിൽ പരി. മാതാവിന്റെ തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായി

“വാട്ടർഫോർഡ് സെന്റ്‌ മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ പരി. മാതാവിന്റെ തിരുനാൾ ആഗസ്റ്റ് 30, 31, സെപ്റ്റംബർ  01 തീയതികളിൽ സമുചിതമായി ആഘോഷിക്കുന്നു.

തിരുനാളിനോടനുബന്ധിച്ചു   കഴിഞ്ഞ ഒൻപതു ഞാറാഴ്ചകളിലായി കുടുംബ  കൂട്ടായ്മകളുടെ  നേതൃത്വത്തിൽ മാതാവിന്റെ ജപമാലയും പ്രത്യേക മധ്യസ്ഥ പ്രാർത്ഥയും ആചരിച്ചുവരുന്നു. തുടർന്ന് ആഗസ്റ്റ് 30-ന്  ഫാ. ഫ്രാൻസിസ് സിലൻ PMI & ടീം നയിക്കുന്ന വാർഷിക ധ്യാനവും കുമ്പസാരവും നടത്തപ്പെടുന്നു. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആരാധന, നൊവേന, ലദീഞ്ഞ്, മെഴുകുതിരി പ്രദക്ഷിണം, തിരുനാൾ  കൊടിയേറ്റ് നേർച്ച. ആഗസ്റ്റ് 31 ശനിയാഴ്ച  ഇടവക ദിനാഘോഷം, പൊതുസമ്മേളനം, (മുഖ്യാതിഥി Cllr ജേസൺ മർഫി, മേയർ വാട്ടർഫോർഡ്), കലാസന്ധ്യ, സ്നേഹവിരുന്ന്. സെപ്റ്റംബർ  01 ഞായറാഴ്ച  പ്രധാന തിരുനാൾ ദിനം ജപമാല,  പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ കുർബാന (ഫാ. ഷിന്റോ പെരുമ്പറമ്പിൽ SSP), തിരുനാൾ സന്ദേശം റവ. ഫാ. പോൾ കോട്ടക്കൽ SSP, തുടർന്ന് ഫാ. ടോം റോജേർസ് നയിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം, ആശീർവാദം, ലദീഞ്ഞു, കൊടിയിറക്ക്, സ്നേഹവിരുന്ന്, ലേലം. എല്ലാവരും ഈ ദിവസങ്ങളിൽ  പ്രാർത്ഥനാപൂർവം  പങ്കെടുക്കണമെന്ന് ഇടവക വികാരി ഫാ. ജോമോൻ കാക്കനാട്ട് അറിയിച്ചു. കൈക്കാരന്മാർ : ലൂയിസ് സേവ്യർ, ടോം നെല്ലുവേലി, ടെഡി ബേബി. സെക്രട്ടറി: ലിനറ്റ്  ജിജോ. പ്രോഗ്രാം കോർഡിനേറ്റർ: രേഖ  ജിമ്മി. പി.ആർ.ഓ: മനോജ് മാത്യു, പാരീഷ് കൗൺസിൽ അഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.”


GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

22 hours ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

23 hours ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

24 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

1 day ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

2 days ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

2 days ago