ഗാർലാൻഡ് (ടെക്സാസ്):ടെക്‌സ്‌റ്റ് അയച്ച് വാഹനമോടികുന്നതിനിടയിൽ ഉണ്ടായ വാഹനാപകടത്തിന് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഡാളസിൽ കുറ്റാരോപിതനായ യുവാവിനെതിരെ നരഹത്യ കുറ്റം ചുമത്തി.കഴിഞ്ഞ ആഴ്ച ഉണ്ടായ അപകടത്തിനു ഉത്തരവാദിയായ മാർസെലിനോ ഡെലോസ് സാന്റോസ് ജൂനിയർ (25) ആണ് വ്യാഴാഴ്ച അറസ്റ്റിലായതെന്ന് ഗാർലൻഡ് പോലീസ് അറിയിച്ചു. മാർസെലിനോ ഡെലോസ് സാന്റോസ് ജൂനിയർ ഗാർലൻഡ് ജയിലിലാണെന്നും അദ്ദേഹത്തിന് ഒരു അഭിഭാഷകനുണ്ടോ എന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു
മാർച്ച് 27 ന്, ഏകദേശം 6:50 ന്, ഡെലോസ് സാന്റോസിന്റെ പിക്കപ്പ് ട്രക്ക് 4-ഡോർ സെഡാനിൽ ഇടിച്ച് ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന ഗിൽബെർട്ടോ കാംപോസ് മൊളിനേറോയും ആർട്ടെമിയോ ലിസിയ ബൊലാനോസും എന്നിവരാണ് കൊല്ലപ്പെട്ടത് വാഹനമോടിച്ചിരുന്ന മൊളിനേറോ സംഭവസ്ഥലത്തും ബൊലനോസ് ആശുപത്രിയിൽ വച്ചും മരിച്ചതായി പോലീസ് അറിയിച്ചു.
ഡെലോസ് സാന്റോസ് അമിത വേഗതയിൽ സഞ്ചരിക്കുകയായിരുന്നുവെന്നും സൗത്ത് ഫസ്റ്റ് സ്ട്രീറ്റിന്റെയും കാസലിറ്റ ഡ്രൈവിന്റെയും കവലയിൽ ചുവന്ന ലൈറ്റ് തെളിച്ചപ്പോൾ സെഡാനിൽ ഇടിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.അപകടസമയത്ത് ഇയാൾ സന്ദേശമയയ്‌ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…