America

ടെക്സ്റ്റ് അയക്കുന്നതിനിടെ വാഹനാപകടം; രണ്ടുപേർ കൊല്ലപെട്ടകേസിൽ യുവാവ് അറസ്റ്റിൽ -പി പി ചെറിയാൻ

ഗാർലാൻഡ് (ടെക്സാസ്):ടെക്‌സ്‌റ്റ് അയച്ച് വാഹനമോടികുന്നതിനിടയിൽ ഉണ്ടായ വാഹനാപകടത്തിന് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ   ഡാളസിൽ കുറ്റാരോപിതനായ യുവാവിനെതിരെ  നരഹത്യ കുറ്റം ചുമത്തി.കഴിഞ്ഞ ആഴ്ച ഉണ്ടായ അപകടത്തിനു ഉത്തരവാദിയായ   മാർസെലിനോ ഡെലോസ് സാന്റോസ് ജൂനിയർ (25) ആണ് വ്യാഴാഴ്ച അറസ്റ്റിലായതെന്ന് ഗാർലൻഡ് പോലീസ് അറിയിച്ചു. മാർസെലിനോ ഡെലോസ് സാന്റോസ് ജൂനിയർ ഗാർലൻഡ് ജയിലിലാണെന്നും അദ്ദേഹത്തിന് ഒരു അഭിഭാഷകനുണ്ടോ എന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു

മാർച്ച് 27 ന്, ഏകദേശം 6:50 ന്, ഡെലോസ് സാന്റോസിന്റെ പിക്കപ്പ് ട്രക്ക് 4-ഡോർ സെഡാനിൽ ഇടിച്ച് ജോലിസ്ഥലത്തേക്ക്  പോകുകയായിരുന്ന ഗിൽബെർട്ടോ കാംപോസ് മൊളിനേറോയും ആർട്ടെമിയോ ലിസിയ ബൊലാനോസും എന്നിവരാണ്  കൊല്ലപ്പെട്ടത് വാഹനമോടിച്ചിരുന്ന മൊളിനേറോ സംഭവസ്ഥലത്തും ബൊലനോസ് ആശുപത്രിയിൽ വച്ചും മരിച്ചതായി പോലീസ് അറിയിച്ചു.

ഡെലോസ് സാന്റോസ് അമിത  വേഗതയിൽ സഞ്ചരിക്കുകയായിരുന്നുവെന്നും സൗത്ത് ഫസ്റ്റ് സ്ട്രീറ്റിന്റെയും കാസലിറ്റ ഡ്രൈവിന്റെയും കവലയിൽ ചുവന്ന ലൈറ്റ് തെളിച്ചപ്പോൾ സെഡാനിൽ ഇടിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.അപകടസമയത്ത് ഇയാൾ സന്ദേശമയയ്‌ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

15 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

16 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

18 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

18 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

19 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

2 days ago