വാഷിംഗ്ടണ്‍: കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റായിരുന്നു ജോസഫ് മാത്യു.
ഇതുവരെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47000 കടന്നു. 24 മണിക്കൂറിനിടെ 2219 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം, അമേരിക്കയിലെ വിവിധ ക്രൂയീസ് കപ്പലുകളിലെ ജീവനക്കാരായ 5000ലധികം മലയാളികള്‍ ഒരുമാസത്തിലധികകമായി കടലില്‍ കഴിയുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മാര്‍ച്ച് 14 മുതല്‍ ക്രൂയിസ് കപ്പലുകളിലെ വിനോദസഞ്ചാരം അമേരിക്ക നിര്‍ത്തിവെച്ചിരിക്കുകയാണ്.
പക്ഷേ, ഇന്ത്യക്കാരുള്‍പ്പെടെയുള്ള അതിലെ ഭൂരിപക്ഷം ജീവനക്കാരും സ്വന്തം രാജ്യത്തേക്ക് മടങ്ങാനാകാതെ കപ്പലില്‍ തന്നെ കഴിയുകയാണ്.
ഭക്ഷണത്തിനും അവശ്യ സേവനങ്ങള്‍ക്കും മാത്രമേ കപ്പല്‍ കരയ്ക്കടുപ്പിക്കാന്‍ അനുവാദമുള്ളൂ. അതുകൊണ്ട് ദിവസവും നൂറുകണക്കിന് കിലോമീറ്ററുകള്‍ കടലില്‍ ചുറ്റിക്കറങ്ങുകയാണ് കപ്പലുകളെന്നായിരുന്നു റിപ്പോര്‍ട്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…