Categories: Top News

സ്പ്രിംഗ്ളര്‍ കമ്പനിക്ക് കൈമാറുന്ന വിവരങ്ങള്‍ ചോരില്ല എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി!

കൊച്ചി: സ്പ്രിംഗ്ളര്‍ കമ്പനിക്ക് കൈമാറുന്ന വിവരങ്ങള്‍ ചോരില്ല എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

സ്പ്രിംഗ്ലര്‍ കമ്പനിക്ക് കൈമാറുന്ന വിവരങ്ങള്‍ ചോരാതിരിക്കാനുള്ള ശക്തമായ വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. നിയമലംഘനം ഉണ്ടായാല്‍ കമ്പനിക്കെതിരെ ന്യുയോര്‍ക്കില്‍ മാത്രമല്ല,ഇന്ത്യയിലും നിയമ നടപടി സാധ്യമാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.
സ്പ്രിംഗ്ളറുമായി കരാറില്‍ ഏര്‍പെട്ടത്‌ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് കൊണ്ടാണ്.

കോവിഡ് 19 നുമായി ബന്ധപെട്ട് 80 ലക്ഷം പേരുടെ സ്ക്രീനിംഗ് വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടുന്നത്‌.വിവര ശേഖരണത്തിന് ഒട്ടേറെ ഐടി കമ്പനികള്‍ സംസ്ഥാനത്തും രാജ്യത്തും ഉണ്ടെങ്കിലും വലിയ തോതില്‍ വിവരങ്ങള്‍ വിലയിരുത്താന്‍ ശേഷിയുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയിലില്ല,കോവിഡ് രോഗികളില്‍ നിന്നും വിവരങ്ങള്‍ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഇത് അത്യാവശ്യമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

വിവരങ്ങള്‍ വിലയിരുത്തുന്നതിന് ആവശ്യമായ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കാന്‍ സമയം വേണ്ടിവരും ഈ സാഹചര്യത്തിലാണ് സ്പ്രിംഗ്ളറിന്റെ സേവനം ഉപയോഗിച്ചത്.
വിവരങ്ങള്‍ വിലയിരുത്താന്‍ വേണ്ടിയാണ് കമ്പനിയുടെ സോഫ്റ്റ്‌വെയറില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തത്.

വിവരങ്ങള്‍ കൈമാറുന്നതില്‍ നിന്ന് കമ്പനിയെ കര്‍ശനമായി വിലക്കിയിട്ടുണ്ട്.കമ്പനിയുടെ ആസ്ഥാനവുമായി ബന്ധപെട്ടാണ് ന്യുയോര്‍ക്ക് കോടതിയുടെ നിയമ പരിധി ബാധകമാകുന്നത്, വിവര കൈമാറ്റത്തിനെതിരെ കൂടുതല്‍ ഗുണകരമായ രണ്ട് ഡാറ്റാ പ്രൊറ്റക്ഷന്‍ ആക്ടുകള്‍ ന്യുയോര്‍ക്കിലുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്ന് 41 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ശേഖരിക്കുന്നത് ഇതില്‍ രണ്ട് ചോദ്യങ്ങള്‍ നിര്‍ണായക മാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സമ്മതിക്കുന്നു. എന്നാല്‍
ഇവകൂടി ശേഖരിക്കാതെ വിവര വിലയിരുത്തല്‍ സാധ്യമല്ല എന്നും വിശദീകരിക്കുന്നു.

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

13 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

14 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

17 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

1 day ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago