വിവിധ രാജ്യങ്ങളിലായി നടന്നുവരുന്ന കോവിഡ് വാക്സിന്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി അമേരിക്ക.ഇതേപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട്് ചൈനീസ് ഹാക്കര്‍മാര്‍ക്കെതിരെ കേസെടുത്തയായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് വെളിപ്പെടുത്തി.
ലോകത്താകമാനമുള്ള കമ്പനികളുടെ കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന വ്യാപാര രഹസ്യങ്ങള്‍ ലി ഷിയോയു-34, ഡോങ് ജിയാഷി-32 എന്നീ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതായും അമേരിക്ക ആരോപിച്ചു.ഇവര്‍ രണ്ടുപേരും സര്‍ക്കാരിന്റെ ഒത്താശയോടെ ചൈനയില്‍ തങ്ങിയാണ് ഹാക്കിംഗ് നടത്തിവരുന്നതെന്നാണു നിഗമനം. വാക്സിന്‍ പരീക്ഷണങ്ങളിലേര്‍പ്പെട്ട കമ്പനികളുടെ വിവരങ്ങളും ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശങ്ങളും ഇവര്‍ ചോര്‍ത്താന്‍ ശ്രമിച്ചതിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്.
യുഎസ് അറ്റോര്‍ണി ജനറല്‍ വില്ല്യം ബാറാണ് ചൈനക്കെതിരെ ആദ്യം രംഗത്തെത്തിയത്. കൊവിഡ് വാക്സിന്‍ പരീക്ഷണം നടത്തുന്ന സ്ഥാപനങ്ങളെയും സര്‍വകലാശാലകളെയും ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ റഷ്യക്കെതിരെയും അമേരിക്ക ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം, അമേരിക്കയുടെ ആരോപണത്തിനെതിരെ ചൈന ശക്തമായി പ്രതികരിച്ചു. ചൈനയോടുള്ള വിദ്വേഷമാണ് ഇത്തരമൊരു ആരോപണത്തിന് കാരണമെന്നും ലോകത്തെ സാങ്കേതിക ശക്തിയെന്ന പദവിക്ക് ഇളക്കം തട്ടുമ്പോഴുള്ള അസ്വസ്ഥതയാണെന്നും ചൈന പറയുന്നു.ജനജീവിതം അഭിവൃദ്ധിപ്പെടുത്തുകയും ലോക സമാധാനം ഉറപ്പാക്കുകയുമാണ് ചൈനയുടെ ലക്ഷ്യം. സ്വന്തം പരമാധികാരം സംരക്ഷിക്കാന്‍ ചൈനക്ക് അവകാശമുണ്ട്. ചൈനീസ് ജനതയുടെ കഠിനാധ്വാനം കൊണ്ടാണ് നേട്ടങ്ങളുണ്ടായത്. ദുരാരോപണങ്ങള്‍ കൊണ്ട് ചൈനയുടെ നേട്ടത്തെ കുറച്ച് കാണാനാകില്ലെന്നും അമേരിക്കയുടെ ആരോപണത്തെ അതേ നാണയത്തില്‍ ചൈന നേരിടുമെന്നും വിദേശ കാര്യ വക്താവ് ഹുവാ ചുന്നിയിങ് പറഞ്ഞു.
ഇതിനിടെ, ചൈന വികസിപ്പിക്കുന്ന കോവിഡ് 19 വാക്‌സിന്‍ സുരക്ഷിതമാണെന്നും കുത്തിവയ്‌പെടുത്തവര്‍ പ്രതിരോധശേഷി കൈവരിക്കുന്നുണ്ടെന്നും രണ്ടാം ഘട്ട പരീക്ഷണത്തില്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടും പുറത്തുവന്നു.പരീക്ഷണത്തിന്റെ വിശദവിവരം ‘ദ് ലാന്‍സെറ്റ്’ പ്രസിദ്ധീകരിച്ചു.രണ്ടാം ഘട്ട പരീക്ഷണത്തില്‍ 508 പേരാണ് പങ്കെടുത്തത്. ഉയര്‍ന്ന ഡോസ് നല്‍കിയവരില്‍ 95 ശതമാനവും കുറഞ്ഞ ഡോസ് നല്‍കിയവരില്‍ 91 ശതമാനവും പ്രതിരോധശേഷി കൈവരിച്ചു.
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…