കോവിഡ് പരിശോധനയ്ക്കായി മൂക്കില്‍നിന്ന് സ്രവം ശേഖരിക്കുന്നതിനിടെ അമേരിക്കയില്‍ ഒരു സ്ത്രീയുടെ തലച്ചോറിലെ സ്രവം മൂക്കിലൂടെ പുറത്തെത്തിയതായി റിപ്പോര്‍ട്ട്. സ്രവം സ്വീകരിക്കുന്നതിനിടെ തലച്ചോറിനേറ്റ ക്ഷതമാണ് ഇതിന് കാരണമെന്ന് ജാമ ഓട്ടോലറിംഗോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി കോവിഡ് പരിശോധന നടത്തുകയായിരുന്നു അവർ. മൂക്കില്‍നിന്ന് ശ്രവം ശേഖരിക്കുന്നതില്‍ പിഴവ് സംഭവിച്ചത് കാരണമാണ് തലച്ചോറിലെ സ്രവം മൂക്കിലൂടെ പുറത്തെത്തിയത് എന്നാണ് റിപ്പോർട്ട്.
ഇവര്‍ക്ക് നേരത്തെ തന്നെ തലയോട്ടിയുമായി ബന്ധപ്പെട്ട അസുഖമുണ്ടായിരുന്നു. ഇപ്പോൾ ഇവരുടെ നില അണുബാധ മൂലം അതീവ ഗുരുതരമാണ്. ലോകത്തെമ്പാടുമുള്ള എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതൊരു മുന്നറിയിപ്പാണ് എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകനായ ജറെറ്റ് വാല്‍ഷ് പറയുന്നു.
സൈനസ് ശസ്ത്രക്രിയയ്ക്കും തലയോട്ടിയുമായി ബന്ധപ്പെട്ട മറ്റു ശസ്ത്രക്രിയകള്‍ക്കും വിധേയരായിട്ടുള്ളവരുടെ വായില്‍നിന്ന് വേണം സാമ്പിള്‍ ശേഖരിക്കേണ്ടതെന്ന് ഗവേഷകര്‍ പറയുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…