Buzz News

പ്രദേശവാശികളെ ഭീതിയിലാഴ്ത്തിയ കരടി ഫോറസ്റ്റ് പിടിയില്‍

കൊല്ലം: പള്ളിക്കല്‍ പ്രദേശത്തെ നിവാസികളെ ഒന്നടങ്കം ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന കരടി ഇന്നലെ രാത്രി ഫോറസ്റ്റ് കെണിയില്‍ കുടുങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ചുറ്റിക്കറങ്ങിയ കരടി നാട്ടുകാര്‍ക്ക് ഭീതി ജനിപ്പിച്ചിരുന്നു. രാത്രി സമയങ്ങളില്‍ പുറത്തിറങ്ങുവാന്‍ പോലും പലരും പേടിച്ചിരുന്നു. തുടര്‍ന്ന് ഫോര്‍സ്റ്റു ഡിപ്പാര്‍ട്ട്‌മെന്റുകാര്‍ വന്ന് കെണി ഒരുക്കി, ഇന്നലെ രാത്രി ഫോറസ്റ്റ് കെണിയില്‍ ഭീകരന്‍ കരടി കുടുങ്ങുകയും ചെയ്തു.

കരടി ശല്ല്യം കാരണം ആളുകള്‍ പുറത്തിറങ്ങാന്‍ പോലും ഭയന്നിരുന്നതിനാല്‍ കഴിഞ്ഞ നാലഞ്ചു ദിവസമായി കാലത്തുള്ള റബ്ബര്‍ ടാപ്പിങ് പോലും നിര്‍ത്തിവയ്ക്കാന്‍ ഫോറസ്റ്റു ഗാര്‍ഡുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പള്ളിക്കല്‍-കാട്ടുപുതുശ്ശേരി റോഡില്‍ പലവക്കോട് കെട്ടിടം മുക്കില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഒരുക്കിയ കൂട്ടിലാണ് ഇന്നലെ രാത്രി കരടിവന്നു പെട്ടത്.

പൊതുവേ ഉള്‍ക്കാടുകളില്‍ മാത്രം കണ്ടെത്താറുള്ള കരടി എങ്ങിനെയാണ് ഇത്രയും ജനസാന്ദ്രതയുള്ള പ്രദേശത്ത് എത്തിയത് എന്നതില്‍ പോലീസുകാരും നാട്ടാകരും ഒരുപോലെ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. അഞ്ചല്‍ ഫോറസ്റ്റ് റെയ്ഞ്ചര്‍ ഓഫീസര്‍ ബി.ആര്‍.ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കരടിയെ കുടുക്കിയത്. കരടിയെ വെടിവെച്ചു പിടിക്കാന്‍ ഓര്‍ഡറായി നില്‍ക്കവേയാണ് കരടി കെണിയില്‍ വന്നുപെട്ടത്.

Newsdesk

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

5 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

7 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

8 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

9 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago