America

ഡാലസ് സെന്റ് മേരിസ് ഓർത്തഡോക്സ് വലിയപള്ളി; സുവർണജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢിയോടെ തുടക്കം -പി പി ചെറിയാൻ

ഡാലസ് : അമേരിക്കയിൽ ഏറ്റവും ആദ്യം രൂപീകൃതമായ ദേവാലയങ്ങളിൽ ഒന്നായ ഡാലസ് സെന്റ് മേരിസ് ഓർത്തഡോക്സ്  വലിയപള്ളിയുടെസുവർണജൂബിലി ഉദ്‌ഘാടനം ഏപ്രിൽ 9 ഞായാറഴ്ച  ഉയിർപ്പ്ശുശ്രുഷകൾക്ക് ശേഷം സൗത്ത് വെസ്റ്റ്  അമേരിക്കൻഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ് മാർഇവാനിയോസ് മെത്രാപ്പോലീത്താ നിർവഹിച്ചു. അര  നൂറ്റാണ്ടുമുമ്പ് മലങ്കര ഓർത്തഡോക്സ് സഭയുടെ ആചാര അനുഷ്ടാനങ്ങൾ ഡാലസിന്റെ  മണ്ണിൽകരുപ്പിടിപ്പിക്കുവാൻ തക്കവണ്ണം പ്രയത്‌നിച്ച മാതാപിതാക്കളെ മെത്രാപോലിത്ത നന്ദിയോട്‌ കുടി സ്മരിക്കുകയുണ്ടായി. 

ഇടവകവികാരി ഫാദർ സി ജി തോമസ്  അധ്യക്ഷത വഹിച്ച യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ അത്മായ ട്രസ്റ്റി റോണി വര്ഗീസ്  മുഖ്യാഥിതി ആയിരുന്നു. വിവിധ മേഖലകളിൽ ഡാളസ് വലിയപള്ളി നടത്തുന്ന സേവന പ്രവർത്തനങ്ങൾ സഭക്ക്‌ മൊത്തമായി അഭിമാനിക്കാൻ ഉതകുന്നതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 

ചടങ്ങിൽസഹവികാരി ഫാദർ ഡിജു സ്കറിയ, ട്രസ്റ്റി ബോബൻ കൊടുവത്ത്, സെക്രട്ടറിറോജി ഏബ്രഹാം, ജനറൽ  കൺവീനർസാമുവേൽ മത്തായി, പ്രിൻസ് സഖറിയ, ജെയിംസ് തെക്കുംകൽ തുടങ്ങിയവർ പ്രസംഗിച്ചു. ദേവാലയ സ്ഥാപകാംഗം ജോൺ മാത്യൂസ്, സണ്ണിസഖറിയ, ടി ജി  മാത്യു എന്നിവരുടെ കുടുംബങ്ങളെയും ചടങ്ങിൽ പൊന്നാട അണിയിച് ആദരിക്കുകയുണ്ടായി. ഒക്ടോബർ 13 മുതൽ 15 വരെ നടത്തുന്ന ജൂബിലിസമാപന സമ്മേളനത്തിൽ റിലീസ് ചെയ്യുന്നതിന് ആഗ്രഹിക്കുന്ന സുവനീർ കവർ പേജ് കൺവീനർ ‌ ബിജോയി തോമസ് ഇടവക മെത്രാപ്പോലീത്തക്ക് നൽകി ഉത്‌ഘാടനം ചെയ്തു. 

ചടങ്ങുകൾക്ക്ബിനോ ജോൺ, ജിമ്മി ഫിലിപ്പ് , ജോൺസൺ ദാനിയേൽ , പ്രദീപ് കൊടുവത്, റീന സാബു , രശ്മിവറുഗീസ്, റോയി കുര്യൻ, ഡോ. സജി ജോൺ, സാംകുട്ടി തങ്കച്ചൻ, വിപിൻ ജോൺ, ഷൈനി ഫിലിപ്പ്, ജോബി വറുഗീസ്, ജോർജ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. 

സുവർണവർഷമായ 2023 ൽ വൈവിധ്യപൂർണ്ണമായ അനവധികാര്യങ്ങളാണ് നടപ്പാക്കുന്നത്. സഭയിലെ പിതാക്കന്മാർ, സഭാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെപങ്കെടുപ്പിച്ചു കൊണ്ടുള്ള സമ്മേളനങ്ങൾ, വൈവിധ്യമായ കലാവിരുന്നുകൾ, നിരാശ്രയരും, നിരാലംബരും ആയ വ്യക്തികൾക്ക് കൈത്താങ്ങാകുന്നസഹായപദ്ധതികൾ  തുടങ്ങിയകാര്യങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്‌തു വരുന്നു. 1973 ൽ ഏതാനും അംഗങ്ങൾ ചേർന്ന് രൂപം നൽകിയ ഒരുചെറിയ പ്രാർത്ഥനകൂട്ടമാണ്‌ ഇന്ന് സെന്റ് മേരീസ് വലിയപള്ളിയായി  മാറിയിരിക്കുന്നത്. ഇരുന്നൂറിൽ അധികം  കുടുംബങ്ങൾഇപ്പോൾ ഈ ദേവാലയത്തിൽ  കൂടി വരുന്നു.  വിവിധതലങ്ങളിൽ സഭയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ വ്യക്തികൾ ഒക്ടോബറിൽ നടക്കുന്നതായ സമാപനസമ്മേളനത്തിൽ സംബന്ധിക്കുമെന്നു റോജി എബ്രഹാം അറിയിച്ചു
 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

  ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…

3 hours ago

ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു

സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…

16 hours ago

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിത്രീകരണം ആരംഭിച്ചു

നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…

18 hours ago

ഫ്ലൂ കേസുകൾ പടരുന്നു; രോഗലക്ഷണമുള്ളവർ വീടുകളിൽ തുടരാൻ നിർദ്ദേശം

അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…

19 hours ago

നടിയെ ആക്രമിച്ച കേസ്; വിധിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…

1 day ago

സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ വെടിവയ്പ്പ്; 11 പേർ കൊല്ലപ്പെട്ടു

ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…

2 days ago