പി പി ചെറിയാൻ
ന്യൂയോർക് : നോർത്ത് അമേരിക്ക -കാനഡ മാർത്തോമ ഭദ്രാസനം, മാർച്ച് 6 ന് ഡിയോസിഷ്യൻ സൺഡേയായി ആചരിക്കുന്നു. എല്ലാ വർഷവും മാർച്ച് ആദ്യ ഞായറാഴ്ചയാണ് ഭദ്രാസന ഞായറായി വേര്തിരിച്ചിരിക്കുന്നതു .ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ, മിഷൻ ഫീൽഡുകൾ , പുതിയതായി ഏറ്റെടുത്തിരിക്കുന്ന “ലൈറ് ടു ലൈഫ്”,”കേയറിങ് ദി ചിൽഡ്രൻ ഇൻ നീഡ്” തുടങ്ങിയ പദ്ധതികളെക്കുറിച്ചു അംഗങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്.
ഇപ്പോൾ സേവനം അനുഷ്ഠിക്കുന്ന ഇടവകകളിൽ നിന്നും ഭദ്രാസനം ചുമതലപ്പെടുത്തുന്നപട്ടക്കാരു മറ്റു ഇടവകകൾ സന്ദർശിച്ചു (പുൾ പിറ്റ് ചേഞ്ച് ) ശുശ്രുഷകൾക്കു നേത്രത്വം നൽകുന്നതും , ഭദ്രാസനത്തിന്റെ പ്രവത്തനങ്ങൾക്കു ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഓരോ ഇടവകൾക്കും നിയചയിച്ചിരിക്കുന്ന തുക സമാഹരികുകയും ചെയ്യും .കഴിഞ്ഞ മുപ്പത്തിരണ്ടു വർഷത്തിന്റെ പ്രവർത്തനത്തിന്റെ ഫലമായി ഭദ്രാസനത്തിന്റെ കീഴിൽ ഇടവകകളും ,കോൺഗ്രിഗേഷനും ഉൾപ്പെടെ എഴുപത്തിഅഞ്ചും, സജീവ സേവനത്തിലും ,സ്റ്റഡിലീവിലും ,വിശ്രമജീവിതം നയിക്കുന്നവരുമായ അറുപത്തിയേഴ് പട്ടക്കാരുമാണ് പ്രവർത്തിക്കുന്നത്. 8200 കുടുംബങ്ങളായി ഏകദേശം ആകെ 30000 മെമ്പര്മാരാണ്) ഭദ്രാസനത്തിലുള്ളത് .മാർച്ച് 6 ന് ഭദ്രാസന ഇടവകകളിൽ പ്രത്യേകം തയാറാക്കിയ ശുശ്രുഷ ക്രമങ്ങളും ,ധ്യാന പ്രസംഗകളുമാണ് ക്രമീകരിച്ചിരിക്കുന്നത്.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…