വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ ധര്‍മ്മ പത്‌നി മെലാനിയ ട്രംപിനും കോവിഡ് 19 പോസിറ്റീവ് ആയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് തങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇന്ന് കാലത്ത് 10.24 ആയതോടെയാണ് അദ്ദേഹം ലോകത്തിന് മുന്‍പാകെ തനിക്ക് കോവിഡ് ആണെന്ന് വെളിപ്പെടുത്തിയത്.
കോവിഡ്19 ന്റെ കാര്യവുമായി മുന്‍പും പലവിധ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഡോണാള്‍ഡ് ട്രംപ് വിധേയനായിരുന്നു. പൊതുവേദികളിലും മറ്റും മാസ്‌ക് ധരിക്കാതെ പ്രത്യക്ഷപ്പെട്ടതും വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് മാസക് ധാരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടേണ്ടി വന്നു. കോവിഡ് വാകസിനേഷന്‍ ഉടനെ തന്നെ അമേരിക്കയിലെ സ്റ്റേറ്റുകളില്‍ വിതരണം തുടങ്ങുമെന്ന് അദ്ദേഹം സന്ദേശം പുറത്തു വിട്ടിരുന്നു. പിന്നീട് അതും വിവാദമായി. അമേരിക്കന്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബോധപൂര്‍വ്വമായിരുന്നു ഈ പ്രഖ്യാപനം നടത്തിയതെന്ന ആരോപണവും വീണ്ടും ഉയര്‍ന്നു വന്നിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി ഡോണാള്‍ഡ് ട്രംപിനും ഭാര്യയ്ക്കും കോവിഡ് ബാധിച്ചത്.
താനും ഭാര്യയും ഉടനെ തന്നെ ക്വാറന്‍ന്റൈന് പോവുകയാണെന്നും താനുമായി ബന്ധപ്പെട്ടവരും കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രംപിന്റെ ഓഫീസ് ജോലിക്കാരും മറ്റുള്ളവരും നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…