ബാബു പി സൈമൺ
ഡാലസ്: ജൂലൈ 19ന് തിങ്കളാഴ്ച നിയമവിരുദ്ധമായി സംസ്ഥാനത്തേക്ക് പ്രവേശിച്ച 105 പേർ അടങ്ങുന്ന ഒരു വാഹനം ടെക്സാസ് സ്റ്റേറ്റ് ട്രൂപ്പെർസ് പിടിച്ചെടുത്തു. ടെക്സാസ് സംസ്ഥാനത്ത് മെക്സിക്കോ ബോർഡറിനടുത്ത ലാറിഡോ സിറ്റിയിൽ നിന്നാണ് വാഹനം പിടിച്ചെടുത്തത്. മൈക്കിൾ മക്കോയ് എന്ന ട്രക്ക് ഡ്രൈവറെ മനുഷ്യ കള്ളക്കടത്ത് കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ ഇതേ സിറ്റിയിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിച്ച 80 പേർ അടങ്ങുന്ന ഒരു കൂട്ടം ആളുകളെ നിയമപരമായി അമേരിക്കയിൽ താമസിക്കുവാനുള്ള രേഖകളില്ലാത്തതിനാൽ അറസ്റ്റ് ചെയ്തിരുന്നു.
ആവശ്യമായ രേഖകളും അനുവാദവും ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നവരിൽ പലരും കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് എന്നുള്ളത് ഭീതി ഉളവാക്കുന്നു എന്ന് ടെക്സാസ് ഡിപ്പാർട്മെൻറ് ഓഫ് പബ്ലിക് സേഫ്റ്റി ഓഫീസർ ക്രിസ് ഒലിവറെസ് വെളിപ്പെടുത്തി. കസ്റ്റംസ് ബോർഡർ ആൻഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്മെൻറ് രേഖകളനുസരിച്ച് പ്രസിഡൻറ് ബൈഡൻ ജനുവരിയിൽ ചുമതലയേറ്റ അതിനുശേഷം നിയമവിരുദ്ധമായി ഒരു ലക്ഷത്തോളം കുടിയേറ്റക്കാർ അമേരിക്കയിലേക്ക് പ്രവേശിക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു.
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…