തിരുവനന്തപുരം: എന്.സി.പി നേതാവ് യുവതിയെ പീഡിപ്പിക്കാന് ശ്രമിച്ച കേസ് ഒത്തുതീര്പ്പാക്കാന് ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രന് ക്ലിഫ് ഹൗസില് നേരിട്ടെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ഫോണില് വിളിച്ചും മുഖ്യമന്ത്രിയോട് ശശീന്ദ്രന് വിശദീകരണം നല്കിയിരുന്നു. പറയാനുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല് അത് ബോധ്യപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും എ.കെ ശശീന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചു. രാജിവെക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താന് ഇടപെട്ടതെന്നും രണ്ട് പാര്ട്ടി നേതാക്കള് തമ്മിലുള്ള വിഷയമായതിനാല് മാത്രമാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചത്. പീഡനക്കേസില് ഇടപെട്ടുവെന്ന ആരോപണം മാത്രമല്ല ചര്ച്ച ചെയ്തതെന്നും വനം വകുപ്പ് സംബന്ധിച്ച ചില കാര്യങ്ങളും ചര്ച്ച ചെയ്തുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…