gnn24x7

ടെക്സസ് സംസ്ഥാനത്ത് മനുഷ്യ കള്ളക്കടത്ത്

0
243
gnn24x7

ബാബു പി സൈമൺ

ഡാലസ്: ജൂലൈ 19ന് തിങ്കളാഴ്ച  നിയമവിരുദ്ധമായി  സംസ്ഥാനത്തേക്ക്  പ്രവേശിച്ച  105  പേർ അടങ്ങുന്ന ഒരു വാഹനം ടെക്സാസ്  സ്റ്റേറ്റ് ട്രൂപ്പെർസ്‌ പിടിച്ചെടുത്തു. ടെക്സാസ്  സംസ്ഥാനത്ത് മെക്സിക്കോ ബോർഡറിനടുത്ത ലാറിഡോ സിറ്റിയിൽ നിന്നാണ് വാഹനം പിടിച്ചെടുത്തത്. മൈക്കിൾ മക്കോയ് എന്ന ട്രക്ക് ഡ്രൈവറെ മനുഷ്യ കള്ളക്കടത്ത് കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ ഇതേ സിറ്റിയിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിച്ച 80 പേർ അടങ്ങുന്ന ഒരു കൂട്ടം ആളുകളെ നിയമപരമായി അമേരിക്കയിൽ താമസിക്കുവാനുള്ള രേഖകളില്ലാത്തതിനാൽ അറസ്റ്റ് ചെയ്തിരുന്നു.

ആവശ്യമായ രേഖകളും അനുവാദവും ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നവരിൽ പലരും കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് എന്നുള്ളത് ഭീതി ഉളവാക്കുന്നു എന്ന്   ടെക്സാസ് ഡിപ്പാർട്മെൻറ് ഓഫ് പബ്ലിക് സേഫ്റ്റി ഓഫീസർ  ക്രിസ്  ഒലിവറെസ്  വെളിപ്പെടുത്തി. കസ്റ്റംസ് ബോർഡർ ആൻഡ് പ്രൊട്ടക്ഷൻ  ഡിപ്പാർട്മെൻറ്  രേഖകളനുസരിച്ച് പ്രസിഡൻറ് ബൈഡൻ ജനുവരിയിൽ ചുമതലയേറ്റ അതിനുശേഷം നിയമവിരുദ്ധമായി ഒരു ലക്ഷത്തോളം കുടിയേറ്റക്കാർ അമേരിക്കയിലേക്ക് പ്രവേശിക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here