Categories: America

ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് കു​റ്റ​വി​ചാ​ര​ണ ചൊ​വ്വാ​ഴ്ച മു​ത​ൽ സെ​ന​റ്റി​ൽ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് കു​റ്റ​വി​ചാ​ര​ണ സെ​ന​റ്റി​ൽ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. കു​റ്റാ​രോ​പ​ണ​ങ്ങ​ൾ​ക്കു​ള്ള ഒൗ​ദ്യോ​ഗി​ക മ​റു​പ​ടി അ​റി​യി​ക്കാ​ൻ ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റു വ​രെ ട്രം​പി​ന് സ​മ​യം അ​നു​വ​ദി​ച്ചു. ഞാ​യ​ർ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ വി​ചാ​ര​ണ ന​ട​ക്കും.

ഇ​തി​നാ​യി ഇം​പീ​ച്ച്മെ​ന്‍റ് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രെ നി​യ​മി​ച്ച​താ​യി ജ​ന​പ്ര​തി​നി​ധി സ​ഭാ സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ഏ​ഴം​ഗ ടീ​മി​ന് ജ​ന​പ്ര​തി​നി​ധി സ​ഭാ ഇ​ന്‍റ​ലി​ജ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ഡം ഷി​ഫ് നേ​തൃ​ത്വം ന​ൽ​കും. ജ​ന​പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യ ഇം​പീ​ച്ച്മെ​ന്‍റ് പ്ര​മേ​യ​ങ്ങ​ൾ സെ​ന​റ്റി​ന് കൈ​മാ​റും.സാ​ക്ഷി​ക​ളെ വി​ളി​ക്കാ​നോ പു​തി​യ തെ​ളി​വു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നോ അ​വ​സ​ര​മി​ല്ലാ​തെ​യു​ള്ള വി​ചാ​ര​ണ ന​ട​പ​ടി​ക​ളാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ സം​ഘം രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. വി​ചാ​ര​ണ ര​ണ്ടാ​ഴ്ച മു​ത​ൽ ആ​റാ​ഴ്ച വ​രെ നീ​ണ്ടേ​ക്കു​മെ​ന്നാ​ണു വൈ​റ്റ്ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

ഫോ​ണു​ക​ളും മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലു​ൾ​പ്പെ​ടെ ക​ർ​ശ​ന അ​ച്ച​ട​ക്ക നി​ബ​ന്ധ​ന​ക​ളാ​ണ് സെ​ന​റ്റ് അം​ഗ​ങ്ങ​ൾ​ക്കു മേ​ലു​ള്ള​ത്. ത​ൽ​സ​മ​യ ട്വീ​റ്റു​ക​ൾ​ക്കും വി​ല​ക്കു​ണ്ട്. കു​റ്റ​വി​ചാ​ര​ണ​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ഒ​ന്നും സെ​ന​റ്റി​നു​ള്ളി​ൽ ക​യ​റ്റാ​ൻ അ​നു​വാ​ദ​മി​ല്ല. അ​ടു​ത്ത പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​നെ​തി​രേ മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഡെ​മോ​ക്രാ​റ്റ് നേ​താ​വ് ബൈ​ഡ​നെ താ​റ​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തി​ന് എ​തി​രേ അ​ന്വേ​ഷ​ണ​ത്തി​നു യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​ത് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​മാ​ണെ​ന്നാ​ണ് ഇം​പീ​ച്ച്മെ​ന്‍റി​ന് ആ​ധാ​ര​മാ​യ കേ​സ്.

Newsdesk

Recent Posts

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

17 hours ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

18 hours ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

20 hours ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

22 hours ago

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…

2 days ago

“പൊലീസ്സുകാർക്കിട്ടൊന്നു; പണിയാം അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…

2 days ago