വാഷിംഗ്ടൺ: സമാന ചിന്താഗതിക്കാരായ ചുരുക്കം രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ വിശേഷിപ്പിച്ച് US സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.
ഇന്ത്യ, US വിദേശനയത്തിന്‍റെ പ്രധാന പങ്കാളിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ വിദേശനയത്തിന്റെ പ്രധാന സ്തംഭമാണെന്നും മൈക്ക് പോംപിയോ വിശേഷിപ്പിച്ചു.
ഇന്തോ-പസഫിക് മേഖലയില്‍ അമേരിക്കയുടെ സുപ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും ഇന്ത്യയും അമേരിക്കയും ആഗോള സുഹൃത്തുക്കളാണെന്നും മൈക്ക് പോംപിയോ വ്യക്തമാക്കി.
കൂടാതെ, G-7 ഉച്ചകോടിയിലേക്ക് അമേരിക്ക പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുകയും ചെയ്തു. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ ഐഡിയാസ് ഉച്ചകോടിയില്‍ സംസാരിക്കവേയാണ് മൈക്ക് പോംപിയോ മോദിയെ ക്ഷണിച്ച കാര്യം വ്യക്തമാക്കിയത്.
ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്‍റെ ഒരു പുതിയ കാലഘട്ടമാണ്. ഇന്ത്യയുടെ സുരക്ഷക്ക് അമേരിക്ക എന്നും പിന്തുണ നല്‍കും. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭീഷണികളെ നേരിടാന്‍ ഇന്ത്യയും അമേരിക്കയും ശക്തമായി കൈകോര്‍ക്കേണ്ടതുണ്ട്. ചൈനയുമായുള്ള സഹകരണം കുറക്കുന്നതിലൂടെ ആഗോള വ്യാപാര രംഗത്ത് ഇന്ത്യ വലിയ രീതിയില്‍ ആകര്‍ഷകമായി മാറുമെന്നും പോംപിയോ അഭിപ്രായപ്പെട്ടു.
അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച വാര്‍ത്ത അമേരിക്കയെ വേദനിപ്പിച്ചെന്ന് പോംപിയോ പറഞ്ഞു. ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും ചൈനക്കെതിരെ ഒന്നിച്ചു നില്‍ക്കണമെന്നും പോംപിയോ 59 ചൈനീസ് അപ്ലിക്കേഷനുകള്‍ നിരോധിച്ച ഇന്ത്യയുടെ നടപടിയെ പ്രശംസിക്കുകയും ചെയ്തു.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…