ലോസ് ആഞ്ചലെസ്: അമേരിക്കയിലെ ലോസ് ആഞ്ചലെസിൽ മേയർ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടാൻ ഇന്ത്യൻ വംശജയും. 44കാരിയായ നിത്യ രാമൻ ആണ് ഡെമോക്രാറ്റിക് പാർട്ടിക്കായി മത്സരരംഗത്ത് ഉള്ളത്. ഈ വർഷം നവംബറിലാണ് തിരഞ്ഞെടുപ്പ്.
അമേരിക്കൻ നഗരാസൂത്രണ വിദഗ്ധയായ നിത്യ രാമൻ, പ്രൈമറി തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി സ്പെൻസർ പ്രാറ്റിനെ പിന്തള്ളി രണ്ടാമതെത്തി. ഇതോടെ മേയർ സ്ഥാനത്തുള്ള കാരൺ ബാസും നിത്യ രാമനും തമ്മിലായിരിക്കും പോരാട്ടം നടക്കുക.
കഴിഞ്ഞ വർഷം നടന്ന ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞടുപ്പിൽ ഇന്ത്യൻ വംശജനായ സൊഹ്രാൻ മംദാനി വിജയിച്ചിരുന്നു. നിത്യ രാമൻ്റെ മത്സരത്തോടെ, ഇന്ത്യൻ വേരുള്ള മറ്റൊരാൾ കൂടി അമേരിക്കൻ നഗരത്തിൻ്റെ തലപ്പത്തേക്ക് എത്തുമോ എന്ന് കാത്തിരുന്ന് കാണാം.
പ്രൈമറി തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെണ്ണലിൽ നിത്യ രാമൻ പിന്നിൽ പോയിരുന്നെങ്കിലും പിന്നീടാണ് സ്പെൻസർ പ്രാറ്റിനെ പിന്തള്ളി രണ്ടാംസ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞത്. ഇതുവരെ ഉള്ള കണക്കുകൾ പ്രകാരം, കാരൻ ബാസിന് 34.3 ശതമാനം വോട്ടും നിത്യ രാമന് 28.6 ശതമാനം വോട്ടും സ്പെൻസർ പ്രാറ്റിന് 25.8 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഒരു സ്ഥാനാർഥിക്കും 50 ശതമാനം വോട്ടിന് മുകളിൽ നേടാൻ കഴിയാതെ വന്നതോടെ ആണ് നവംബറിൽ റൺ – ഓഫ് തെരഞ്ഞെടുപ്പ് നടക്കുക.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026” വേദിയിൽ Daily delight ഒരുക്കുന്ന…
കൊച്ചി: അപകീർത്തിപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നടി അൻസിബ ഹസൻ. കടവന്ത്ര പൊലീസ് സ്റ്റേഷനിൽ എത്തി വിശദമായി…
ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളുള്ള അയർലണ്ടിന്റെ പടിഞ്ഞാറൻ അറ്റ്ലാന്റിക് തീരവും സഞ്ചാരികളുടെ പ്രിയ വിനോദ കേന്ദ്രമാണ്. ഈ വേനലാവധി കുടുബത്തോടൊപ്പമോ…
തിരുവനന്തപുരം: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ ഇനി മദ്യനിരോധനമില്ല. ദശാബ്ദങ്ങളായി നിലനിന്നിരുന്ന മദ്യനിരോധനം കേന്ദ്ര സർക്കാർ പിൻവലിച്ചു. ടൂറിസം മേഖലയ്ക്ക് വലിയ…
മസ്കറ്റ്: പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതം. ഒമാൻ തീരത്തെ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണമുണ്ടായി. തീ പിടിച്ച ഇന്ധന ടാങ്കറിലെ 24…
ഐറിഷ് ബിസിനസ് എഗെയിൻസ്റ്റ് ലിറ്റർ (ഐബിഎഎൽ) നടത്തിയ മാലിന്യനിക്ഷേപത്തെക്കുറിച്ചുള്ള സർവേയിൽ, അയർലണ്ടിലെ ഏറ്റവും വൃത്തിയുള്ള പട്ടണമെന്ന പദവി സ്ലൈഗോയ്ക്ക് ലഭിച്ചു.…