Global News

ലക്ഷദ്വീപിൽ ഇനി മദ്യനിരോധനമില്ല. 47 വർഷത്തെ വിലക്ക് നീക്കി

തിരുവനന്തപുരം: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ ഇനി മദ്യനിരോധനമില്ല. ദശാബ്ദങ്ങളായി നിലനിന്നിരുന്ന മദ്യനിരോധനം കേന്ദ്ര സർക്കാർ പിൻവലിച്ചു. ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമമാണ് റദ്ദാക്കിയത്. 

കഴിഞ്ഞ 47 വർഷമായി നിലനിന്നിരുന്ന സമ്പൂർണ്ണ മദ്യനിരോധനത്തിനാണ് അന്ത്യംകുറിച്ചിരിക്കുന്നത്. ജൂൺ 5-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപന പ്രകാരം ‘ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026’ പ്രാബല്യത്തിൽ വന്നു. മദ്യത്തിന്റെ ഉത്പാദനം, ഇറക്കുമതി, കടത്ത്, വിൽപ്പന, ഉപഭോഗം എന്നിവ കർശനമായ ലൈസൻസിങ് വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കുമെന്നാണ് പുതിയ നിയമം. സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകൾക്കും ഏജൻസികൾക്കും മദ്യം ഇറക്കുമതി ചെയ്യാനും റീട്ടെയിൽ വിൽപ്പന നടത്താനുമുള്ള ലൈസൻസ് ലഭിക്കും. മദ്യത്തിന് വലിയ തോതിലുള്ള എക്സൈസ് ഡ്യൂട്ടിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിനും ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യത്തിനും 400%, ബിയറിന് 200%, വൈനിന് 80% എന്നിങ്ങനെയാണ് എക്സൈസ് നികുതി നിശ്ചയിച്ചിരിക്കുന്നത്.

21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. മദ്യപാനം നിയന്ത്രിക്കാനും, കൈവശം വെക്കാവുന്ന അളവ് നിശ്ചയിക്കാനും, ആവശ്യമെങ്കിൽ ദ്വീപിന്റെ ഏതെങ്കിലും ഭാഗത്ത് വീണ്ടും മദ്യനിരോധനം ഏർപ്പെടുത്താനുമുള്ള പൂർണ്ണ അധികാരം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കുണ്ട്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

18 hours ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

21 hours ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

1 day ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

2 days ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

2 days ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

2 days ago