America

മയക്കുമരുന്ന് കവർച്ചക്കിടെ 4 പേരെ വധിച്ച തടവുകാരന്റെ വധശിക്ഷ ടെക്സാസ്സിൽ നടപ്പാക്കി -പി പി ചെറിയാൻ

ഹണ്ട്‌സ്‌വില്ല ( ടെക്സാസ്): 30 വർഷങ്ങൾക്ക് മുമ്പ് 9 മാസം ഗർഭിണിയായ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെ മയക്കുമരുന്ന് കവർച്ചക്കിടെ വെടിവെച്ചു  കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട  തടവുകാരനെ ടെക്സാസ്സിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. 52 കാരനായ ആർതർ ബ്രൗൺ ജൂനിയർ, ഹണ്ട്‌സ്‌വില്ലിലെ സ്റ്റേറ്റ് പ്രിസണിൽ മാർച്ച് 9 വ്യാഴാഴ്ച വൈകുന്നേരം മാരകമായ വിഷ മിശ്രിതം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. കുത്തിവയ്പ്പ് സ്വീകരിക്കുന്നതിന് മുമ്പ് താൻ നിരപരാധിയാണെന്ന് പ്രതി ആവർത്തിച്ചു  പറഞ്ഞു.
വധശിക്ഷ നിർത്തലാക്കണമെന്ന ബ്രൗണിന്റെ അഭിഭാഷകരുടെ അപ്പീൽ യുഎസ് സുപ്രീം കോടതി വ്യാഴാഴ്ച നേരത്തെ തള്ളിയിരുന്നു. ബുദ്ധി  വൈകല്യമുള്ളതിനാൽ ബ്രൗണിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നു അവർ വാദിച്ചിരുന്നു.

ഈ വർഷം ടെക്‌സാസിൽ വധ ശിക്ഷക്ക് വിധേയമാക്കുന്ന  അഞ്ചാമത്തെ തടവുകാരനാണ്  ബ്രൗൺ, യുഎസിലെ ഒമ്പതാമത്തെ തടവുകാരനാണു .ഈ ചൊവാഴ്ച   ഭാര്യയെയും മകളെയും കൊലപ്പെടുത്തിയപ്രതി ഗാരി ഗ്രീന്റെ വധശിക്ഷ  ടെക്സാസ്സിൽ നടപ്പാക്കിയിരുന്നു

ടെക്‌സാസിൽ നിന്ന് അലബാമയിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിന്റെ  ഭാഗമായിരുന്നു ബ്രൗൺ.
ജോസ് തോവറിൽനിന്നും ഭാര്യ റേച്ചൽ ടോവറിൽനിന്നും മയക്കുമരുന്ന് വാങ്ങിയിരുന്നതായും അധികൃതർ പറഞ്ഞു.

32 കാരനായ ജോസ് തോവർ; ഭാര്യയുടെ 17 വയസ്സുള്ള മകൻ ഫ്രാങ്ക് ഫാരിയസ്; റേച്ചൽ തോവറിന്റെ മറ്റൊരു മകന്റെ ഗർഭിണിയായ കാമുകി 19 വയസ്സുള്ള ജെസിക്ക ക്വിനോൻസ്; ഒപ്പം 21 വയസ്സുള്ള അയൽവാസിയായ ഓഡ്രി ബ്രൗന്നുമാണ് മയക്കുമരുന്ന് മോഷണത്തിനിടെ കൊല്ലപ്പെട്ടത് .നാലുപേരെയും കെട്ടിയിട്ട് തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു. റേച്ചൽ തോവറിനും മറ്റൊരാൾക്കും വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു.

വെടിവയ്പ്പിലെ ബ്രൗണിന്റെ കൂട്ടാളികളിലൊരാളായ മരിയോൺ ഡഡ്‌ലിയെ 2006-ൽ വധിച്ചു. മൂന്നാമത്തെ പ്രതിയെ  ജീവപര്യന്തം തടവിനും  ശിക്ഷിച്ചിരുന്നു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

2 mins ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

7 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

22 hours ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

24 hours ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

1 day ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago