America

ലോക കേരള സഭ അമേരിക്കൻ മേഖല സമ്മേളനം വിജയിപ്പിച്ചത് എതിരാളികളും, വിമർശകരുമെന്നു കേരളാ ട്രിബ്യുൺ ചെയർമാൻ -പി.പി ചെറിയാൻ

ഡാളസ്:ലോക കേരള സഭ  അമേരിക്കൻ  മേഖല സമ്മേളനം  വിജയിപ്പിച്ചത്  എതിരാളികളും , വിമർശകറുമാണെന്നു  ലോക കേരളാ  സഭാംഗവും കേരളാ ട്രിബ്യുൺ ചെയർമാനുമായ  ഡോ. എം കെ  ലൂക്കോസ്  മന്നിയോട്ട് അഭിപ്രായപ്പെട്ടു

,ടൈം സ്‌ക്വയറിൽ  നടന്ന  ലോക കേരള  അമേരിക്കൻ  മേഖല സമ്മേളനം  മലയാളികളുടെ  ചരിത്ര  സമ്മേളനമായെന്നും ലൂക്കോസ് പറഞ്ഞു . ഉൽഘാടന പ്രസംഗത്തിൽ  ഇതിനെ വിമർശിച്ചു  വാർത്തകൾ പ്രചരിപ്പിച്ചവർക്ക്  മുഖ്യമന്ത്രി ഓരോന്നിനും   അക്കമിട്ട്   ചിരിച്ചു കൊണ്ട് മറുപടി  നല്കിയത്  ക്ഷണിതാക്കൾക്കു  ഏറെ മതിപ്പും ഉളവാക്കി …ലോക കേരളാ  സഭയുടെ  പ്രതിനിധി  എന്ന നിലയിൽ  തിരശീലയെക്കു പുറകിൽ നിന്ന്  ഈ സമ്മേളനം  വിജയിപ്പിക്കാൻ  ഏറെ  കുറേ കഴിഞ്ഞതിൽ  അഭിമാനമുണ്ട്
സമ്മേളനത്തിന്  എതിരെ നിലവാരം കുറഞ്ഞ വാർത്തകൾ  നല്‌കി  ആഘോഷിച്ചവർ  സ്തബ്ധരായി  പോയ സമാപന സമ്മേളനമായിരിന്നു  ന്യൂയോർക്കിൽ  നടന്നത്.അമേരിക്കയുടെ   ചരിത്രത്തിൽ സാഹസികമായി  കേരളത്തിൽ നിന്ന്  ഒരു    മുഖ്യമന്ത്രി ടൈം സ്‌ക്വയറിനെ  സാക്ഷി  നിർത്തിക്കൊണ്ട്  കേരള ജനതയെ ഉയർത്തിയത്  ആദ്യമായിട്ടാണ് …. ഈ സമ്മേളനം  പുക കൊണ്ടും  ജന സാന്നിധ്യം ഇല്ലാതെയുമ്  പരാജയപ്പെടും എന്ന് പ്രചരിപ്പിച്ചവരേയും   കേരളത്തിന്റെ മുഖ്യമന്ത്രിയെ ജനവിരോധിയായി ഉയർത്തിക്കാട്ടാൻ ശ്രമിച്ചവരെയും ഉൾപ്പെടെ  എല്ലാവരുമായി തുറന്നിടപെടുന്നതും  ചിരിച്ചും കൈകൊടുത്തും  ഫോട്ടോയ്ക്ക്  പോസ്  ചെയ്തും  അമേരിക്കൻ മലയാളികളുടെ ഹൃദയം കവരുകയായിരുന്നു .പ്രാരംഭത്തില്   അകന്നുനിന്നാ  മലയാളി സംഘടനകൾ  കയ്യും മെയ്യും മാറന്നു ന്യൂയോർക്കിനെ ഉത്സവരാവാക്കി  മാറ്റുകയായിരുന്നു .സംസ്ഥാന ധനമന്ത്രി  കെ എൻ  ബാലഗോപാൽ , സ്‌പീക്കർ  ഷംസീർ, ജോസ് കെ മാണി , ജോൺ ബ്രിട്ടാസ്, ശ്രീ രാമകൃഷ്ണൻ  തുടങി ഒരു വലിയ നിര ചീഫ് മിനിസ്ട്രിനോടപ്പം സമ്മേളനത്തിന്റെ ഉർജ്ജമായി  മാറി. കിട്ടിയ സമയം മുഴുവൻ  വിവിധ തുറയിൽ നിന്നുള്ളവരുമായി  ആശയ വിനിമയം  നടത്തുവാൻ  മുഖ്യമന്ത്രി  തയ്യാറായി .പ്രത്യേകിച്ച്  അമേരിക്കയിലെ  മാധ്യമപ്രവർത്തകരുമായി പ്രത്യേകിച്ച് ജോർജ്  ജോസഫ് ,മധു കൊട്ടാരക്കര  സുനിൽ ട്രൈസ്റ്റാർ  ,ജോസ് കടപ്പുറം തുടങ്ങി  നിരവധി മാധ്യമ പ്രവർത്തകരുമായി സംവദിച്ചത്  അമേരിക്കയിലെ മാധ്യമ പ്രവർത്തകർക്ക്  പുതിയ  വാതായനം  തുറക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

1 day ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

3 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 days ago