ഫ്ലോറിഡ:1989-ൽ ന്യൂജേഴ്‌സിയിലെ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലൂയിസ് ഗാസ്കിന്റെ ശിക്ഷ ഏപ്രിൽ 12 ബുധനാഴ്ച വൈകുന്നേരം നടപ്പാക്കിയതായി ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.മാരകമായ വിഷ മിശ്രിതം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. 56 കാരനായ ലൂയിസ് ബെർണാഡ് ഗാസ്കിൻ 6:15 ന് മരിച്ചുവെന്ന് ഗവർണർ റോൺ ഡിസാന്റിസിന്റെ ഓഫീസ് സ്ഥിരീകരിച്ചു.1976-ൽ വധശിക്ഷ പുനഃസ്ഥാപിച്ചതിന് ശേഷം ഫ്ലോറിഡ സംസ്ഥാനം വധിക്കുന്ന 101 -ാമത്തെ വ്യക്തിയാണ്ഗാസ്കിൻ.
ബാർബിക്യൂ പോർക്ക് ,പന്നിയിറച്ചി, ടർക്കി , ചെമ്മീൻ ഫ്രൈഡ് റൈസ്, ഫ്രഞ്ച് ഫ്രൈസ്, തേൻ ബാർബിക്യൂ സോസ്, വെള്ളം എന്നിവ അടങ്ങിയതായിരുന്നു 9:45 ന് അദ്ദേഹത്തിന്റെ അവസാന ഭക്ഷണം. ഗാസ്കിൻ മരിക്കുന്നതിന് മുമ്പ് സഹോദരി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു, മതപരമായ ഉപദേശമൊന്നും അദ്ദേഹം ആവശ്യപ്പെട്ടില്ല.
1989 ഡിസംബർ 20-ന് റോബർട്ട് സ്റ്റർംഫെൽസ് (56), ജോർജറ്റ് സ്റ്റർംഫെൽസ് (55) എന്നിവരെ മാരകമായി വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് 1990-ൽ ലൂയിസ് ഗാസ്കിന് വധശിക്ഷ വിധിച്ചത്. 8-4 വോട്ടുകൾക്കാണ് ജൂറിമാർ വധശിക്ഷ ശുപാർശ ചെയ്തത് , കോടതി രേഖകൾ പ്രകാരം ജഡ്ജി അത് അംഗീകരിച്ചു
ഗവർണർ റോൺ ഡിസാനിറ്റ്സ് മാർച്ച് 13 ന് ഗാസ്കിന്റെ മരണ വാറണ്ടിൽ ഒപ്പുവച്ചു, രേഖകൾ അനുസരിച്ച്, വാറണ്ട് ഒപ്പിട്ടതിന് ശേഷം ഗാസ്കിൻ സമർപ്പിച്ച അപ്പീലുകൾ സംസ്ഥാന സുപ്രീം കോടതി നിരസിച്ചു. വധശിക്ഷ സ്റ്റേ ചെയ്യുന്നതിനുള്ള അവസാന നിമിഷ അപേക്ഷയും ചൊവ്വാഴ്ച ജഡ്ജി നിരസിച്ചതായി കോടതി രേഖകൾ കാണിക്കുന്നു.
8-4 വോട്ടുകൾക്ക് ജൂറിമാർ വധശിക്ഷ ശുപാർശ ചെയ്തു, കോടതി രേഖകൾ പ്രകാരം ജഡ്ജി അത് അംഗീകരിക്കുകയായിരുന്നു. ന്യൂജേഴ്‌സി ആസ്ഥാനമായുള്ള സ്റ്റർംഫെൽസിനെ ഫ്ലാഗ്ലർ കൗണ്ടിയിലെ അവരുടെ ശൈത്യകാല വസതിയിൽ വച്ച് .22 കാലിബർ റൈഫിൾ ഉപയോഗിച്ചാണ് ദമ്പതിമാരെ അദ്ദേഹം വെടിവച്ചു കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…