America

മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്‌) ഡയറക്ടർ ബോർഡംഗങ്ങൾ ചുമതലയേറ്റു. അനിൽ ആറന്മുള പ്രസിഡണ്ട്, രാജേഷ് വർഗീസ് സെക്രട്ടറി.

ജീമോൻ റാന്നി

ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) 2022 ലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങൾ ചുമതലയേറ്റു.

ഹൂസ്റ്റണിലെ മുഴുവൻ മലയാളി കുടുംബങ്ങളുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ച ‘മാഗി’നെ ഒരുമയോടെ നാളിതു വരെ വളർത്തി വലുതാക്കിയ മുൻകാല നേതാക്കളെയും പ്രവർത്തകരെയും നമിക്കുന്നുവെന്നും  അവർ തുടങ്ങിവച്ച നന്മയാർന്ന പരിപാടികൾ  തുടർന്ന് കൊണ്ടുപോകുമെന്നും ഹൂസ്റ്റനിലെ സാമൂഹ്യ  സംസ്കാരിക മാധ്യമ രംഗത്തെ  നിറസാന്നിധ്യങ്ങൾ കൂടിയായ പ്രസിഡണ്ട് അനിൽ ആറന്മുള, സെക്രട്ടറി രാജേഷ് വർഗീസ്, ട്രഷറർ ജിനു തോമസ് എന്നിവർ പറഞ്ഞു. പുതിയ വർഷത്തേക്ക് ജനോപകാരപ്രദമായ  നിരവധി പദ്ധതികളും പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ടെന്നും അതോടോപ്പം മാഗിന്റെ ആസ്ഥാന കേന്ദ്രമായ “കേരളാ ഹൗസിനോട് ” ചേർന്നുള്ള ക്യാമ്പസ്സിൽ വിവിധ സൗകര്യങ്ങളോടു കൂടിയ ഒരു ‘മൾട്ടി ഫെസിലിറ്റി സ്പോർട്സ് കോംപ്ലെക്സി”നുള്ള തുടക്കമിടുന്നതിനും പദ്ധതി ഉണ്ടെന്ന് അവർ പറഞ്ഞു.                    

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങൾ:

പ്രസിഡണ്ട് : അനിൽ ആറന്മുള, വൈസ് പ്രസിഡണ്ട് : ഫാൻസിമോൾ പാലത്തുമഠം, സെക്രട്ടറി: രാജേഷ് വർഗീസ്,   ജോയിന്റ് സെക്രട്ടറി: ജോര്‍ജ് വര്‍ഗീസ് (ജോമോന്‍)
ട്രഷറര്‍: ജിനു തോമസ്,  ജോയിന്റ് ട്രഷറര്‍: ജോസ് കെ ജോണ്‍ (ബിജു), സ്‌പോര്‍ട്ട്‌സ് കോ-ഓര്‍ഡിനേറ്റര്‍: വിനോദ് ചെറിയാന്‍, ആര്‍ട്‌സ് ആന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍: ആന്‍ഡ്രൂസ് ജേക്കബ്, ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍: റെജി.വി. കുര്യന്‍, പി.ആര്‍.ഒ: ഉണ്ണി മണപ്പുറത്ത്, സീനിയര്‍ സിറ്റിസണ്‍ കോ-ഓര്‍ഡിനേറ്റര്‍: സൈമണ്‍ എള്ളങ്കയില്‍, മെമ്പര്‍ഷിപ്പ് കോ-ഓര്‍ഡിനേറ്റര്‍: ഷിജു വര്‍ഗീസ്, വുമണ്‍’സ് റെപ്രസെന്റേറ്റീവ്: ക്ലാരമ്മ മാത്യൂസ്, വുമണ്‍’സ് റെപ്രസെന്റേറ്റീവ്: മറിയാമ്മ മണ്ഡവത്തില്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍: സൂര്യജിത് സുഭാഷിതന്‍

Newsdesk

Recent Posts

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…

14 hours ago

“പൊലീസ്സുകാർക്കിട്ടൊന്നു; പണിയാം അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…

15 hours ago

അയർലൻഡിൽ പ്രീ-ടീൻസ് കുട്ടികൾക്കായി ‘SET APART’ ധ്യാനം; ഒക്ടോബർ 26, 27 തീയതികളിൽ ഡബ്ലിനിൽ

ഡബ്ലിൻ: കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26,…

15 hours ago

ഡോ.സി.ഡി.മാത്യു ജർമ്മനിയിൽ അന്തരിച്ചു

കോയിപുറത്ത് കുടുംബാംഗവും തിരുവനന്തപുരം ഉള്ളൂർ സ്വദേശിയുമായ ഡോ. സി. ഡി. മാത്യു 2026 ഒക്ടോബർ 8-ന് ജർമ്മനിയിൽ അന്തരിച്ചു. തിരുവനന്തപുരം…

18 hours ago

ബജറ്റ് 2027: കുറഞ്ഞ വരുമാനക്കാർക്ക് കൂടുതൽ നേട്ടം; ഉയർന്ന വരുമാനക്കാർക്ക് കാര്യമായ മാറ്റമില്ലെന്ന് ESRI

അയർലണ്ടിന്റെ ബജറ്റ് 2027-ൽ പ്രഖ്യാപിച്ച നികുതി ഇളവുകളും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് താരതമ്യേന കൂടുതൽ നേട്ടമുണ്ടാക്കുമെന്ന്…

18 hours ago

ഐറിഷ് പൗരത്വം നേടാൻ ഇനി ആശങ്ക വേണ്ട; ഐറിഷ് നാച്ചുറലൈസേഷൻ സേവനങ്ങളുമായി Oscar Travel

ഐറിഷ് പൗരത്വ അപേക്ഷകൾക്ക് വിദഗ്ധ മാർഗനിർദേശം; അപേക്ഷാ സഹായം മുതൽ രേഖകൾ തയ്യാറാക്കുന്നതുവരെയുള്ള പിന്തുണ ലഭ്യം അയർലണ്ടിൽ ഐറിഷ് പൗരത്വം…

20 hours ago