ഹൂസ്റ്റൺ : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൻറെ സൗത്ത്‌വെസ്റ്റ് റീജിയൻ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 12- മത് സൗത്‌വെസ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21, 22 (വെള്ളി, ശനി) തീയതികളിൽ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ആരാധനയ്ക്കു ശേഷം നടന്ന പ്രത്യക ചടങ്ങിൽ റവ. സാം. കെ.ഈശോ, റവ. ജീവൻ ജോൺ, റവ, ഉമ്മൻ ശാമുവേൽ, റവ. ലാറി വര്ഗീസ് എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ റജിസ്‌ട്രേഷൻ കമ്മിറ്റി കൺവീനർ സൂസൻ ജോസിൽ നിന്ന് ഇടവക ഫിനാൻസ് ട്രസ്റ്റി റെജി ജോർജ് ആദ്യ രജിസ്‌ട്രേഷൻ ഫോം ഏറ്റു വാങ്ങി കോൺഫറൻസ് റജിസ്ട്രേഷന് തുടക്കം കുറിച്ചു.
മാർച്ച് 21 നു വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ മാർച്ച് 22 നു ഉച്ചകഴിഞ്ഞു 2 മണിക്ക് കോൺഫറൻസ് സമാപിക്കും.
ഡാളസ്, ഹൂസ്റ്റൺ, ഓസ്റ്റിൻ, ഒക്ലഹോമ, സാൻ അന്റോണിയോ, ലബ്ബക്ക്, കാൻസസ് ഇടവകകളിൽ നിന്നും 600 ൽ പരം അംഗങ്ങൾ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Faith in Renewal and Motion : ” Faith without deeds is dead” “അങ്ങനെ വിശ്വാസവും പ്രവർത്തികളില്ലാത്തതായാൽ സ്വതവേ നിർജീവമാകുന്നു” ( യാക്കോബ് 2:17) എന്ന ചിന്താവിഷയത്തെ ആധാരമാക്കി പഠനങ്ങൾ നടക്കും.
ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവക വികാരി റവ. അലക്സ് യോഹന്നാൻ, ലബ്ബക്, സാൻ അന്റോണിയോ ഇടവകകളുടെ വികാരി റവ. ജെയിംസ് കെ.ജോൺ എന്നിവർ പഠന ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.
കോൺഫറൻസിന്റെ വിജയത്തിനായി റവ. സാം.ഈശോ ( വികാരി/പ്രസിഡണ്ട്) റവ. ജീവൻ ജോൺ ( അസി. വികാരി/ വൈസ് പ്രസിഡണ്ട്) എബ്രഹാം ഇടിക്കുള (ജനറൽ കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
തങ്കമ്മ ജോർജ് (പ്രയർ സെൽ) സൂസൻ ജോസ് (ഷീജ- രജിസ്‌ട്രേഷൻ) ബാബു ടി ജോർജ്
(ഫിനാൻസ്) ജോസഫ് ജോർജ് തടത്തിൽ (ഫുഡ്) ഷെറി റജി (മെഡിക്കൽ) മാത്യു സക്കറിയ (ബ്ലെസ്സൺ – ക്വയർ ) ജൂലി സക്കറിയ ( പ്രോഗ്രാം ആൻഡ് എന്റർടൈൻമെന്റ് ) ലിലിക്കുട്ടി തോമസ് ( റിസിപ്ഷൻ/ ഹോസ്പിറ്റാലിറ്റി) വർഗീസ്. കെ ചാക്കോ ( അക്കൊമൊഡേഷൻ) വർഗീസ് ശാമുവേൽ ( ബാബു- ട്രാൻസ്പോർട്ടെഷൻ) ജോൺ ഫിലിപ്പ് (സണ്ണി- പബ്ലിസിറ്റി) ജെയ്സൺ ശാമുവേൽ (ഓഡിയോ വീഡിയോ മിനിസ്ട്രി) എന്നിവരാണ് സബ് കമ്മിറ്റി കൺവീനർമാർ.
റവ. സാം .കെ ഈശോ, റവ. ജീവൻ ജോൺ, എബ്രഹാം ഇടിക്കുള (ജനറൽ കൺവീനർ) ബാബു ടി. ജോർജ് (ഫിനാൻസ് കൺവീനർ) എന്നിവരോടൊപ്പം ജോൺ ഫിലിപ്പ് (സണ്ണി) കൺവീനർ, ജോജി ജേക്കബ്, ടോണി വർഗീസ്, കോരുള കുര്യാക്കോസ്, ജീമോൻ റാന്നി എന്നിവർ സബ് കമ്മിറ്റി അംഗങ്ങളായി കോൺഫറൻസിന്റെ മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി സജീവമായി പ്രവർത്തിച്ചു വരുന്നു.
റിപ്പോർട്ട് – ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…