America

എയർ ഇന്ത്യ വൺ: പ്രധാനമന്ത്രിയുടെ പുതിയ വിവിഐപി ഹൈടെക് വിമാനത്തിന് സവിശേഷതകൾ ഏറെ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിൽ നിർമ്മിച്ച പ്രത്യേക ‘എയർ ഇന്ത്യ വൺ’ വിമാനം ഒക്ടോബർ 1 വ്യാഴാഴ്ച ഇന്ത്യയിലെത്തി. പ്രധാനമന്ത്രിയെ കൂടാതെ രാഷ്‌ട്രപതിയും, ഉപരാഷ്‌ട്രപതിയും ഈ വിമാനം ഉപയോഗിക്കും. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവിമാനമായ എയര്‍ഫോഴ്‌സ്‌ വണ്ണിന് തുല്യമായ സവിശേഷതകൾ എയര്‍ ഇന്ത്യ വണ്ണിലും ഒരുക്കിയിട്ടുണ്ട്.

ഓരോ എംബ്രെയർ 135 ലും മിസൈൽ-വ്യതിചലന സംവിധാനങ്ങൾ, ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം ഉൾപ്പെടെയുള്ള ആധുനിക ഫ്ലൈറ്റ് മാനേജുമെന്റ് സിസ്റ്റം, കാറ്റഗറി II ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ ആഡംബര സൗകര്യങ്ങള്‍, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്‌ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ഇതിനു പുറമെ വായുവിൽ നിന്നുതന്നെ ഇന്ധനം നിറയ്ക്കാനുള്ള കഴിവും ഈ വിമാനത്തിനുണ്ട്. ഈ വിമാനത്തിന്റെ അടുത്ത ഭാഗത്തായി ഒരു ജാമർ ഉണ്ട്. ശത്രുവിന്റെ റഡാർ സിഗ്നലിനെ തടസ്സപ്പെടുത്താൻ ഇതിന് ശക്തിയുണ്ട്.

എയർ ഇന്ത്യാ വണ്‍ വിമാനത്തിന്റെ വില 1350 കോടി രൂപ (19 കോടി ഡോളര്‍)ആണ്. ഈ സൂപ്പർ വിഐപി വിമാനം പ്രവർത്തിപ്പിക്കുന്നത് എയർ ഇന്ത്യയല്ല ഇന്ത്യൻ വ്യോമസേനയാണ്. അതിനായി ആറു പൈലറ്റുമാര്‍ക്ക്‌ വ്യോമസേന പരിശീലനം നല്‍കിക്കഴിഞ്ഞു. ഇനിയും കൂടുതല്‍ പൈലറ്റുമാരെ പരിശീലിപിക്കുമെന്നും വ്യോമസേന അറിയിച്ചു.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

12 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago