America

മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമത്തിനെതിരെ ഡാളസിൽ പ്രതിഷേധം ഇരമ്പി -പി പി ചെറിയാൻ

ഡാളസ്: മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അക്രമ പ്രവർത്തനെതിരെയും പ്രത്യേകിച്ച്  കുക്കി-സോ ന്യൂനപക്ഷങ്ങൾക്കു ഐക്യദാർഡ്യം പ്രകടിപ്പിച്ചും  ഡാളസിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ജൂലൈ 29 നു ശനിയാഴ്ച രാവിലെ 10 മണിക് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഒക്ലഹോമ തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്നും ഗാന്ധി മെമ്മോറിയൽ പാർക്കിൽ  അതികഠിനമായ ചൂടിനെപോലും അവഗണിച്ചു നൂറു കണക്കിനാളുകൾ എത്തിച്ചേർന്നിരുന്നു. പ്ലാക്കാർഡുകളും ഇന്ത്യൻ അമേരിക്കൻ ദേശീയ  പതാകകളും കൈകളിലേന്തി ഗാന്ധി പ്രതിമക്ക് സമീപം അണിനിരന്നതോടെ സമ്മേളന  നടപടികൾ ആരംഭിച്ചു. 

ജോസഫ് ലാൽറിൻമാവിയ പ്രാർത്ഥനാ ഗാനം ആലപിച്ചു. ഡോ ഇമ്മാനുവേൽ പ്രാരംഭ പ്രാത്ഥന നടത്തി. തുടർന്നു  ഹോൾഖോസി ടൗതാങ് – കുക്കി ഇന്നി പ്രസിഡന്റ്, ഫ്ലോറൻസ് ലോ – നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷൻ, ലിഡിയ ടോംബിംഗ് ഖുപ്‌ടോംഗ്, ഡാനിയേൽ മുട്ട്യാല ( ക്രിസ്ത്യൻ കമ്മ്യൂണിറ്റി), അബ്ദുൾ ഗഫാർ – ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ, സജി ഗോപാൽ – തെലങ്കാന വിദ്യാവന്തുല വേദിക- വടക്കേ അമേരിക്ക, ഹെറികുമാർ – പെരിയാർ അംബേക്കർ സ്റ്റഡി സർഡിൽ, മാർട്ടിൻ പേടത്തി (ക്രിസ്ത്യൻ കമ്മ്യൂണിറ്റി) അതുൽ ഷിൻഡെ – അംബേദ്കറൈറ്റ് ബുദ്ധിസ്റ്റ് അസോസിയേഷൻ ഓഫ് ടെക്സസ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ്, വിജയലക്ഷ്മി നാടാർ, പാസ്റ്റർ വിൽസൺ, റവ റജീവ്‌ സുഗു (സി ആസ് ഐ കോൺഗ്രിഗേഷൻ ഡാളസ്), സാം മാത്യു( ഇന്ത്യ പ്രസ് ഓഫ്  നോർത്ത് ടെക്സാസ്), വർഗീസ് ജോൺ (തമ്പി) ( ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ്) തുടങ്ങി നിരവധി പേർ മണിപ്പൂരിൽ  സംഭവിച്ചു കൊണ്ടിരിക്കുന്ന സ്ഥിതിഗതികളെ കുറിച്ചുള്ള നേർ ചിത്രം  വരച്ചുകാട്ടി.

ഇന്ത്യൻ കോയലിഷനിൽ ഉൾപ്പെട്ട  ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ, നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷൻ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ്, പെരിയാർ അംബേദ്കർ സ്റ്റഡി സർക്കിൾ – അമേരിക്ക, തെലങ്കാന വിദ്യാവന്തുല വേദിക – വടക്കേ അമേരിക്ക തുടെങ്ങിയ സംഘടനകളാണ് സമാധാനപരമായ പ്രകടനത്തിന് നേത്ര്വത്വം നൽകിയത്.

കേരളം കമ്യൂണിറ്റിയ പ്രധിനിധികരിച്ചു രാജൻ ഐസക് (കേരള അസോസിയേഷൻ ഓഫ് ഡാളസ്), രാജു തരകൻ(ചീഫ് എഡിറ്റർ, എക്സ്പ്രസ്സ് ഹെറാൾഡ്), റോയ് തോമസ്, പാസ്റ്റർ മാത്യു സാമുവേൽ, തോമസ് ജേക്കബ്,
തുടങ്ങിയവരും പ്രകടനത്തിൽ പങ്കെടുത്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Sub Editor

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

8 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

8 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

8 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

9 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

9 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

11 hours ago