ഹൂസ്റ്റണ്‍: കേരളത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്. മലയാളി കൂടിയായ മേയര്‍ കെന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് മഹാരാഷ്ട്ര കമ്മിറ്റി മുന്‍ ഭാരവാഹിയെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു മേയര്‍ കെന്‍ മാത്യു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തന രംഗത്തേക്കെത്തിയതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് കെന്‍ മാത്യു പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ സജീവമായിരുന്നു. ഇവിടെ നിന്നാണ് അച്ചടക്കവും ചിട്ടയും പഠിപ്പിച്ചത്. കോണ്‍ഗ്രസിന്റെ ആശയങ്ങളാണ് ഇന്നും പിന്തുടരുന്നതെന്നും അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നതായും കെന്‍ മാത്യു പറഞ്ഞു.
കെന്‍ മാത്യുവിനെപ്പോലെയുള്ള പൊതുപ്രവര്‍ത്തകര്‍ ഓരോ മലയാളിക്കും അഭിമാനമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെന്‍ മാത്യുവിന്റെ നേട്ടം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രചോദനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗാന്ധിയൻ ആദർശം പിന്തുടർന്നതാണ് കെൻ മാത്യുവിന്റെ വിജയത്തിനു കാരണമെന്നും കോൺഗ്രസ് പ്രവർത്തകർക്ക് മാതൃകയാണിതെന്നും പന്തളം സുധാകരൻ പറഞ്ഞു.
കായംകുളം സ്വദേശിയായ കെൻ മാത്യുവിനെ ജന്മനാടിന്റെ സ്വീകരണം ഏറ്റുവാങ്ങുന്നതിനായി ഹരിപ്പാട് എംഎൽഎ കൂടിയായ രമേശ് ചെന്നിത്തല ക്ഷണിച്ചു. വൈകാതെ നാട്ടിലെത്തുമെന്ന് ഉറപ്പും കെൻ മാത്യു രമേശ് ചെന്നിത്തലക്ക് നൽകി.
ഒഐസിസി യുഎസ്എ നാഷണല്‍ ചെയര്‍മാന്‍ ജെയിംസ് കൂടല്‍, പ്രസിഡന്റ് ബേബി മണക്കുന്നേല്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍, സെക്രട്ടറി ഷിബു സാമുവേല്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജേക്കബ് കുടശനാട്, സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് ഡയറക്ടർ ബോർഡംഗം ജിജു കുളങ്ങര, മാഗ് പ്രസിഡന്റ് ജോജി ജോസഫ്, ഒഐസിസി യൂഎസ്‍എ നേതാക്കളായ ജീമോന്‍ റാന്നി, വാവച്ചന്‍ മത്തായി, രഞ്ജിത്ത് പിള്ള, തോമസ് സ്റ്റീഫൻ, സായി ഭാസ്‍കർ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പൊതുപ്രവര്‍ത്തകരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രശസ്തരും പരിപാടിയില്‍ പങ്കെടുത്തു.
ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ചെറിയ താടി, കഴുത്തിൽ കറുത്തതും വെളുത്തതുമായ മാലകൾ. ചെക്ക് ഷർട്ടും, കറുത്ത മുണ്ടുമണിഞ്ഞാണ് മോഹൻലാൽ കാറിൽ നിന്നുമിറങ്ങിയത്.തൊടുപുഴക്കടുത്ത് മാറികയിലെ ഒരിടത്തരം…
തൃശ്ശൂർ: തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ടി.കെ. പൊറിഞ്ചുവിന്റെ നേതൃത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമതി അംഗങ്ങൾ…
റോം : ഇറ്റലിയിലെ റോമിൽ കുടുംബ സമേതം താമസിച്ച് വന്ന അങ്കമാലി കറുകുറ്റി സ്വദേശിയും, ഇറ്റലി മലയാളി സംഘടനയായ അങ്കമാലി…
ന്യൂയോർക്ക്/ഹ്യൂസ്റ്റൺ: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, പാസ്‌പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലെ…
ന്യൂയോർക്കിൽ സ്കൂൾ ബസ് വാതിലിൽ ബാക്ക്പാക്ക് കുടുങ്ങി അഞ്ച് വയസ്സുകാരൻ റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട സംഭവത്തിൽ വനിതാ ഡ്രൈവർ അറസ്റ്റിൽ. ക്ലിന്റൺ…
വാഷിംഗ്‌ടൺ ഡി സി :വരാനിരിക്കുന്ന സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമർ, ജനുവരിയിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ചുമതലയേൽക്കുന്നതോടെ ഇറാൻ യുദ്ധം…