America

സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ ‘സാധു കീർത്തനം’ സംഗീത വിരുന്ന് ഏപ്രിൽ 24-ന്

ഡാളസ്: പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം “സ്വർഗീയ നാദം” സംഘടിപ്പിക്കുന്ന ‘സാധു കീർത്തനം’ ലൈവ് സ്ട്രീമിംഗ് മ്യൂസിക് കൺസേർട്ട് ഏപ്രിൽ 24 വെള്ളിയാഴ്ച നടക്കും. സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ (മൂത്തമ്പാക്കൽ ഇടയാറന്മുള) കൊച്ചുമകന്റെ മകനായ അനീഷ് ബെഞ്ചമിൻ ആണ് ഈ ‘ഫേസ് ടു ഫേസ്’ പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്നത്.

പി.വി. വർഗീസിന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ ജോർജ് വർഗീസ് സമാപന പ്രാർത്ഥന നിർവഹിക്കും. സണ്ണി, സാജു, ജോമോൻ, അജി, ഷിബു, തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം ഷീബ, ഷൈനി, ബീന, ഇഷ വിനീഷ്, ക്രിസ്റ്റ എന്നിവരും സംഗീത പരിപാടിയിൽ അണിനിരക്കും.

സാധു കൊച്ചുഞ്ഞ് ഉപദേശി (1883-1945): മലയാളി ക്രൈസ്തവ ലോകത്തെ വിസ്മരിക്കാനാവാത്ത വ്യക്തിത്വമായിരുന്ന മൂത്തമ്പാക്കൽ ഇട്ടി വർഗീസ് (സാധു കൊച്ചുഞ്ഞ് ഉപദേശി) തന്റെ 17-ാം വയസ്സിലാണ് സുവിശേഷ പ്രവർത്തനങ്ങളിൽ മുഴുകിയത്. തമിഴ്‌നാട്ടിലെ മിഷനറി പ്രവർത്തനങ്ങൾക്കിടയിലാണ് അദ്ദേഹം ‘സാധു’ എന്ന് വിളിക്കപ്പെട്ടു തുടങ്ങിയത്. ‘ദുഃഖത്തിന്റെ പാനപാത്രം’, ‘ക്രൂശിന്മേൽ ക്രൂശിന്മേൽ’ തുടങ്ങി ഇന്നും മലയാളികൾ പാടുന്ന നിരവധി പ്രശസ്ത ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. മാർത്തോമ്മാ സുവിശേഷക സംഘത്തിന്റെ ജനറൽ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംഗീതത്തിലൂടെയും വചനപ്രഘോഷണത്തിലൂടെയും സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ ഓർമ്മകൾ പുതുക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

തിയതി: ഏപ്രിൽ 24, വെള്ളിയാഴ്ച,സമയം: * 08:15 PM (EST) 07:15 PM (Dallas Time)
05:45 AM (ഇന്ത്യൻ സമയം – ശനിയാഴ്ച)

പ്ലാറ്റ്‌ഫോം: സൂം വഴി തത്സമയം
Meeting ID: 769 374 4841,Passcode: music

റിപ്പോർട്ട്: പി പി ചെറിയാൻ

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

17 mins ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

3 hours ago

ഡബ്ലിൻ സിറ്റി സെന്ററിൽ തീപിടിത്തം; പൊതുഗതാഗത സർവീസുകൾക്ക് തടസ്സം

ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…

5 hours ago

‘തലയണ’ (ലൂപ്പ് കഥ )

സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…

6 hours ago

ഐറിഷ് പൗരത്വം ‘അവകാശമല്ല, ആനുകൂല്യം’- നീതിന്യായ മന്ത്രി

പൗരത്വത്തിന് എട്ട് വർഷത്തെ താമസം, ഭാഷാ പരീക്ഷ, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ നിർബന്ധമാക്കാൻ നീക്കം അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ…

6 hours ago

ഡൽഹി കെട്ടിട ദുരന്തം; ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽ

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യയും മകനും അറസ്റ്റിൽ. മകൻ…

1 day ago