യു.എ.ഇക്കു പിന്നാലെ മറ്റ് രണ്ടു രാജ്യങ്ങള്‍ കൂടി ഇസ്രഈലുമായി ഔദ്യോഗിക നയതന്ത്രബന്ധത്തിന് ധാരണയായി. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ കൊസൊവയും ഒപ്പം സെര്‍ബിയയുമാണ് ജറുസലേമില്‍ തങ്ങളുടെ എംബസി തുടങ്ങുന്നത്.
സെര്‍ബിയയുടെ പ്രസിഡന്റ് അലെക്‌സാണ്ടര്‍ വുകികുമായും കൊസൊവൊ പ്രധാനമന്ത്രി അവ്ദുളള ഹോതിയുമായും യു.എസ് സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
നിലവില്‍ അമേരിക്ക, ഗ്വാട്ടിമാല എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ജറുസലേമില്‍ എംബസിയുള്ളത്.1967 ലെ യുദ്ധത്തില്‍ ഫലസ്തീനില്‍ നിന്നും പിടിച്ചെടുത്ത കിഴക്കന്‍ ജറുസലേമുള്‍പ്പെടെ ഉള്‍പ്പെടുത്തിയാണ് ഇസ്രഈല്‍ ജറുസലേമിനെ തങ്ങളുടെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. ഇതിനെ ഫലസ്്തീന്‍ അംഗീകരിക്കുന്നില്ല.
ഇസ്രഈലും ഫലസ്തീനും തമ്മിലുള്ള തര്‍ക്കത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ്് ജറുസലേം. ഇവിടെയാണ് ഇപ്പോള്‍ കൊസൊവൊവും സെര്‍ബയയും എംബസി സ്ഥാപിക്കുന്നത്.
ആഗസ്റ്റ് 13 ന് ഇസ്രഈലും യു.എ.ഇയും തമ്മില്‍ സമാധാന പദ്ധതിക്ക് ധാരണയായിരുന്നു. തെല്‍ അവീവിലാണ് യു.എ.ഇ തങ്ങളുടെ എംബസി സ്ഥാപിക്കുന്നത്.
ഇസ്രഈലുമായി ഔദ്യോഗിക ബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് യു.എ.ഇ. യു.എ.ഇ നീക്കത്തില്‍ രൂക്ഷ വിമര്‍നമാണ് ഫലസ്തീന്‍ നേതൃത്വം നടത്തിയത്. ഈ പ്രഖ്യാപനത്തെ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നെന്ന് ഫല്സ്തീന്‍ പ്രസിഡന്റ് മഹമ്മുദ് അബ്ബാസിന്റെ വക്താവ് അറിയിച്ചിരുന്നു. ഫലസ്തീനെ ചതിക്കുകയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…